കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിഷ്ണുവിനെ മുക്കി കൊല്ലാന്‍ എസ്ഡിപിഐ നേതാവിന്റെ ശ്രമം, ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കേസില്‍ എസ്ഡിപിഐ നേതാവ് സഫീര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇയാളാണ് ജിഷ്ണുവിന്റെ തല വെള്ളത്തില്‍ മുക്കുന്നത്. തല വെള്ളത്തില്‍ മുക്കിയ ശേഷമായിരുന്നു ക്രൂരമായ പീഡനങ്ങള്‍. ചിലരുടെ പേരുകള്‍ പറയിക്കാനാണ് പിന്നീട് ഇവര്‍ ശ്രമിച്ചത്. ഈ വീഡിയോ പോലീസ് തന്നെയാണ് പുറത്തുവിട്ടത്. കൊടും കുറ്റവാളികള്‍ തന്നെയാണ് ഇവരെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യംഎഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം

1

കൃത്യമായ പരിശീലനം ലഭിച്ചവരാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ജിഷ്ണുവിനെ ഇവര്‍ മണിക്കൂറുകളോളമാണ് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നതാണ്. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അടക്കം അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മൊത്തം 29 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. അതേസമയം അക്രമം നടത്തിയ ശേഷം ഒളിവില്‍ പോകുന്ന സ്ഥിരം ശൈലിയാണ് ഈ സംഭവത്തിലും ഉണ്ടായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിക്കാനെത്തിയയാള്‍ എന്ന് പറഞ്ഞായിരുന്നു യുവാവിനെ ആളുകള്‍ മര്‍ദിച്ചത്.

രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് പോലീസ് നേരത്തെ എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ജിഷ്ുവിനെ അക്രമികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും, വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും പോലീസ് പറയുന്നു. മുപ്പതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമിച്ചത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്ന് ഇവര്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തുവിട്ടുവെന്നും ജിഷ്ണുവിനെ കൊണ്ട് ഇവര്‍ പറയിപ്പിക്കുകയായിരുന്നു.

കഴുത്തില്‍ കത്തിവെച്ചായിരുന്നു ജിഷ്ണുവിനെ കൊണ്ട് ഇവര്‍ ഇതെല്ലാം ചെയ്യിച്ചത്. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പോലീസിന് കൈമാറിയത്. തന്റെ വണ്ടിയുടെ താക്കോല്‍ എടുത്ത് കൊണ്ടുപോയെന്നും, താഴോട്ട് വന്നാല്‍ തരാമെന്നും, പറഞ്ഞ് കൊണ്ടുപോയെന്നും, ഇവരുടെ ഭീഷണി കേട്ട് പോയപ്പോള്‍ തന്നെ മര്‍ദിച്ചുവെന്നുമായിരുന്നു ജിഷ്ണു പറഞ്ഞത്. താനല്ല ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് പറഞ്ഞിട്ടും, നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞിരുന്നു.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Kozhikode
English summary
balussery mob attack: sdpi leader trying to drown jishnu, visuals out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X