കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമൂഹ അടുക്കളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം, നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും അടിച്ചുമാറ്റി

Google Oneindia Malayalam News

കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സജ്ജമാക്കിയ സമൂഹ അടുക്കളയില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചതായി പരാതി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സമൂഹ അടുക്കളയിലാണ് സംഭവം. പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് സര്‍ക്കാര്‍ എല്‍ പിസ്‌കൂളില്‍ സജ്ജമാക്കിയ അടുക്കളയുടെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പച്ചക്കറി മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രണ്ട് നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും മത്തനുമാണ് മോഷണം പോയത്.

thief

സ്‌റ്റോര്‍ റൂമിന്റെ ഗ്രില്‍ പൊളിച്ചുനീക്കിയാണ് മോഷ്്ടാക്കള്‍ അകത്തു പ്രവേശിച്ചത്. രാവിലെ പാചകം ചെയ്യുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പെരുവണ്ണാമുഴി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് സമീപത്ത് വച്ച മരക്കഷ്ണങ്ങളും മോഷണം പോയിട്ടുണ്ട്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ ലീല, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ഇടി സരീഷ്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, പഞ്ചായത്തംഗം കെപി ജയേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കരാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്മ്യുണിറ്റി കിച്ചൺ. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്.പ്രാദേശിക അടിസ്ഥാനത്തില്‍ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായോ മറ്റ് സംഘടനകളുമായോ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തെ ബന്ധപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലാണ് പൊതുവെ കിച്ചണ്‍ പ്രവര്‍ത്തിച്ച് വരുന്നതെങ്കിലും ഇത്തരത്തില്‍ ചില പരാതികളും ഉയര്‍ന്നു വരുന്നുണ്ട്.

Kozhikode
English summary
Banana Onion And Tomatoes Were Stolen From The Community Kitchen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X