Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്കുതർക്കത്തെ തുടർന്ന് മർദ്ദനം: കോഴിക്കോട് പയ്യോളിയില്‍ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: പയ്യോളിയില്‍ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനത്തിനിരയായ പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു. പള്ളിക്കര എൽ പി സ്കൂൾ കനാൽ മുക്കിന് സമീപം കുനിയിൽ കുളങ്ങര സഹദ് (45) ആണ് മരണപ്പെട്ടത്. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പരിക്കേറ്റ സഹദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പെരുമാൾപുരത്ത് പയ്യോളി ഹൈസ്കൂളിന് സമീപമുള്ള തട്ടുകടയ്ക്ക് സമീപത്ത് വെച്ച് സഹദിന് മർദ്ദനമേൽക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ സഹദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

payyolif

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കവെ മൂന്ന് പേർ ചേർന്ന് സഹദിനെ മർദ്ദിക്കുകയായിരുന്നു. വാക്കുതർക്കം മർദ്ദനത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ മൊയ്തീന്റെയും നഫീസയുടെയും മകനാണ്. ജിനീതയാണ് ഭാര്യ. മക്കൾ: ജാസിൽ, ഷഹബാസ്.സഹോദരങ്ങൾ: റഷീദ്, നവാബ്,അനസ്, സീനത്ത്, ബാബു (സഫാരി ), നജീബ്, നസീമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+