കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടു പേര്‍ മലകയറിയെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി 51 പേരുടെ കാര്യം പറയാതിരുന്നതെന്ത്? പട്ടിക പുറത്ത് വിടാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് ബെന്നി ബഹനാന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇടതുപക്ഷ മുന്നണി വിപുലീകരണം വര്‍ഗീയ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ള അകത്തും വിഎസ് അച്യുതാനന്ദന്‍ പുറത്തുമായി. അഴിമതികേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ ശക്തമായ നിലപാടെടുത്ത അച്യുതാനന്ദന്‍ രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ മുന്നണിവിട്ട് പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ബെന്നിബെഹ്‌നാന്‍.

കാരാട്ട് റസാഖും കെഎം ഷാജിയും ഒരുപോലെയല്ല; ലിബറലെന്നു കരുതുന്ന ആളുകള്‍ യാഥാസ്ഥികരും യാഥാസ്ഥികര്‍ ലിബറലുകളും ആവുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കെടി ജലീല്‍

51 പേര്‍ ശബരിമലയില്‍ പ്രവേശിച്ചതായി മുഖ്യമന്ത്രി എന്തുകൊണ്ട് നേരത്തെ സ്ഥിരീകരിച്ചില്ലെന്ന് ബെന്നിബെഹ്‌നാന്‍ ചോദിച്ചു. മുന്‍പ് രണ്ട് പേര്‍ മലകയറിയതായി ദേവസ്വം ബോര്‍ഡിന് മുന്‍പെ സ്ഥിരീകരിച്ചയാളാണ് മുഖ്യമന്ത്രി. മലകയറിയ യുവതികളുടെ പട്ടിക മണ്ഡലകാലം കഴിഞ്ഞ് പുറത്തുവിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. വര്‍ഗീയതയുടെ കാര്യത്തില്‍ സിപിഎം ഇരട്ടത്താപ്പ് തുടരുകയാണ്. ശബരിമല വിഷയത്തിലടക്കം ബിജെപിയെ മഹത്വവത്കരിക്കാനാണ് സിപിഎം ശ്രമിച്ചത്.

Benny Behanan

വൈകാതെ പ്രീണന അജണ്ട പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ശബരിമലയില്‍ 51പേര്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഫലമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. സുപ്രിം കോടതിയില്‍ അനുകൂല വിധി സമ്പാദിക്കാനായി സര്‍ക്കാര്‍ നടത്തിയ അജണ്ടയുടെ ഫലമാണിത്. ശബരിമലയെ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആധികാരികമായ കണക്ക് പുറത്ത്‌വിടാനോ സി.സി ടിവി ദൃശ്യങ്ങള്‍ കാണിക്കാനോ ഇതുവരെയായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നവോത്ഥാന നായകനാക്കി ഉയര്‍ത്തിക്കാണിക്കാനുള്ള സിപിഎം ശ്രമിക്കുകയാണ്. ഇതിനായി സ്ത്രീകളെ വേഷംകെട്ടിച്ച് ശബരിമലയിലെത്തിക്കുന്നു. നേരത്തെ രണ്ട്‌പേര്‍ ശബരിമലയിലെത്തിയെന്ന് സ്ഥിരീകരിച്ചതാണ്. എന്നാല്‍ 51പേരുടെ കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Kozhikode
English summary
Benny Behanan on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X