ബേപ്പൂരിലേക്ക് വരൂ: നേവിയുടെ അഭിമാനമായ ഐഎന്‍സ് കാബ്രയും ആര്യമാനും സന്ദർശിക്കാം
ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിന്റെ ഭാഗമാകാൻ നേവിയുടെ അഭിമാനമായ ഐഎൻഎസ് കബ്ര ഇന്ന് കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് ആര്യമാന് ഒപ്പം ചേരും. രണ്ട് കപ്പലുകളിലും പൊതുജനങ്ങൾക്ക് പ്രവേശിക്കാം. ഡിസംബർ 29 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. കൂടാതെ പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഉണ്ടായിരിക്കും.
സേനയെ പരിചയപ്പെടുത്താനും കപ്പലിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോർട്ടിൽ ഒരുക്കിയ സ്റ്റാളിലൂടെ സാധിക്കും. നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും ഹെലികോപ്റ്റര്‍ സെര്‍ച്ച് ഡെമോണിയ, ഫ്ലൈ പാസ്റ്റ് എന്നിവയും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കോസ്റ്റുഗാര്‍ഡിന്റെ എഎൽഎച്ച് ഹെലികോപ്റ്റർ രക്ഷാദൗത്യ പ്രദർശനത്തിന്റെ ഭാഗമാകും.

അവസാന ദിനം 29ന് വൈകീട്ട് ഐസിജിഎസ് ആര്യമാൻ ബേപ്പൂർ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനു ശേഷം ദീപാലങ്കാരവും ഫയറിങ് ഓഫ് ഫ്ലെയേഴ്സും ചെയ്യും.വിവിധ സേനകളുടെ നേതൃത്വത്തിൽ കലാകായിക പ്രകടനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 27ന് വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ നേവി ബാന്റിന്റെ കണ്‍സേര്‍ട്ടും നല്ലൂരില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും അരങ്ങേറും. മൂന്നാം ദിവസമായ ഡിസംബര്‍ 28ന് വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും നടക്കും.
ബേപ്പൂർ ഫെസ്റ്റിൽ ഇന്ന്
ബേപ്പൂർ ബ്രേക്ക് വാട്ടർ: സ്റ്റാൻഡ്അപ്പ് പാഡിൽ മത്സരം-രാവിലെ 10-10.20. ഡിങ്കി ബോട്ട് റേസ്-ഉച്ച 2-3. വലയിടൽ മത്സരം-വൈകീട്ട് 3-5. ഫ്ലൈ ബോർഡ് ഡെമോ-വൈകീട്ട് 3-5. ട്രഷർ ഹണ്ട്-വൈകീട്ട് 4-5.
ബേപ്പൂർ തുറമുഖം: പൊതുജനങ്ങൾക്ക് കപ്പൽ പ്രവേശനം-രാവിലെ 10-5.
ബേപ്പൂർ കടൽ: സർഫ് സ്കൈ ഡെമോ-രാവിലെ 11-12. സർഫിംഗ് ഡെമോ-വൈകീട്ട് 4-5. സെയ്ലിംഗ് റിഗാറ്റ-വൈകീട്ട് 4-6.
ബേപ്പൂർ ബീച്ച്: പട്ടം പറത്തൽ മത്സരം-ഉച്ച 2-6. നേവി ബാൻഡ് മേളം-വൈകീട്ട് 6-7. സിദ്ധാർഥ് മേനോൻ & നിത്യ മേമൻ മ്യൂസിക്-വൈകീട്ട് 7-10.
ചാലിയം: പാരമോട്ടോറിംഗ്-വൈകീട്ട് 4-5. നിഷാദ് & മൃദുല വാര്യർ മ്യൂസിക്-വൈകീട്ട് 7-10.
നല്ലൂർ: ആർമി മാർഷ്യൽ ആർട്സ് ഷോ-വൈകീട്ട് 6-7. ആട്ടം കലാസമിതി & FT തേക്കിൻകാട് ബാൻഡ്-വൈകീട്ട് 7-10. ആർ.ടി ഫെസ്റ്റ് & ടെക്സ്റ്റയിൽ ആർട്ട് ഫെസ്റ്റ്-രാവിലെ 11-9 (ആർ.ടി ഫെസ്റ്റ് ഉദ്ഘാടനം വൈകീട്ട് 4.30 ന് മന്ത്രി മുഹമ്മദ് റിയാസ്).
ബേപ്പൂർ പാരിസൻസ് ഗ്രൗണ്ട്: ഭക്ഷ്യമേള-ഉച്ച 2-10.












Click it and Unblock the Notifications