• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇരകള്‍ പരാതിയുമായി എത്തുന്നവര്‍, സിഐ ബലാത്സംഗക്കേസില്‍ നേരത്തെയും പ്രതി': നടപടി

Google Oneindia Malayalam News

കോഴിക്കോട്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി ഐ പി ആര്‍ സുനിവി നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതി. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് പരാതിയുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അന്ന് സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനിവിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് സുനുവിനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.

1

സിഐയെ സ്റ്റേഷനില്‍ കയറി പൊക്കി പോലീസ്; വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിനിമാ സ്റ്റൈലില്‍ അറസ്റ്റ്സിഐയെ സ്റ്റേഷനില്‍ കയറി പൊക്കി പോലീസ്; വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിനിമാ സ്റ്റൈലില്‍ അറസ്റ്റ്

ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസിന്റെ ചുമതല നല്‍കിയത്. കൂടാതെ ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് നിയമപാലനത്തിന് ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസാണ് ബലാത്സംഗ കേസില്‍ സുനുവിനെ അറസ്റ്റ് ചെയ്തത്.

2

നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ? അഞ്ജലി മേനോന്റെ മറുപടിനടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ? അഞ്ജലി മേനോന്റെ മറുപടി

മറ്റൊരു കേസില്‍ കഴിയുന്ന വിമുക്ത ഭടന്റെ ഭാര്യയാണ് പരാതിക്കാരി. കഴിഞ്ഞ മേയ് മാസത്തില്‍ തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ സി ഐക്ക് പുറമെ മറ്റ് ചിലരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.തൃക്കാക്കരയിലെ വാടക വീട്ടില്‍ താമസിക്കുന്ന പരാതിക്കാരി എറണാകുളം ഡി സി പിക്കാണ് പരാതി നല്‍കിയത്.

3

വനിത സെല്‍ എസ് ഐ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സി ഐ ഉള്‍പ്പടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ്ം പരാതി. യുവതിയുടെ ഭര്‍ത്താവ് വിമുക്തഭടനാണ്. ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് സുനു യുവതിയെ പരിചയപ്പെടുന്നത്.

4

'ഗുരുവായൂരിൽ വെച്ച് രഹസ്യമായി രണ്ടാമതും വിവാഹം കഴിച്ചു'; മറുപടിയുമായി ശാലിനി'ഗുരുവായൂരിൽ വെച്ച് രഹസ്യമായി രണ്ടാമതും വിവാഹം കഴിച്ചു'; മറുപടിയുമായി ശാലിനി

ഭര്‍ത്താവിനെ കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വ്ഗാദാനം ചെയ്ത് പരാതിയില്‍ ആരോപിച്ചിട്ടുള്ളവരുടെ സഹായത്തോടെ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. സി ഐക്കുപുറമേ യുവതിയുടെ വീട്ടുജോലിക്കാരിയും ഭര്‍ത്താവിന്റെ സുഹൃത്തും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഭര്‍ത്താവിന്റെ സുഹൃത്തും വീട്ടുജോലിക്കാരിയും പോലീസ് കസ്റ്റഡിയിലുണ്ട്.

5

കൊച്ചി മരട് സ്വദേശിയാണ് സി ഐ പി ആര്‍. സ്റ്റേഷനില്‍ പരാതിയുമായെത്തുന്ന യുവതികളാണ് ബലാത്സംഗ കേസില്‍ ഇരകള്‍. അതേസമയം, ഞായറാഴ്ച രാവിലെ മുതല്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ആരോപണ വിധേയനായ പോലീസുകാരനെ കൊണ്ടുവരുമെന്നറിഞ്ഞ് മണിക്കൂറുകളോളം അവര്‍ കാത്തുനിന്നിട്ടും ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല.

6

ഇതര സംസ്ഥാനക്കാരുടെ വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി; ഗുജറാത്തില്‍ കെ സുരേന്ദ്രനും പ്രചാരണത്തില്‍ഇതര സംസ്ഥാനക്കാരുടെ വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി; ഗുജറാത്തില്‍ കെ സുരേന്ദ്രനും പ്രചാരണത്തില്‍

കൂടാതെ എറണാകുളം ഡി സി പി ഓഫീസ്, കമ്മിഷണര്‍ ഓഫീസ്, പൊലീസ് ക്ലബ്ബ് എന്നിവിടങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ അവിടെയും പ്രതിയെ കൊണ്ടുവന്നില്ല. യുവതിയുടെ പരാതി പ്രകാരം ചോദ്യം ചെയ്യല്‍ മാത്രമാണുള്ളത്, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സ്റ്റേഷനില്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നുമായിരുന്നു തൃക്കാക്കര പൊലീസ് അറിയിച്ചത്.

7

കഴിഞ്ഞ മേയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തൃക്കാക്കര സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. ഇതോടെ കോഴിക്കോട്ടെ പോലീസ് സ്റ്റേഷനിലെത്തി പോലീസ് സുനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Kozhikode
English summary
Beypur Coastal Police CI PR Sunu accused in molestation case earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X