ഭാരത് ബന്ദ്: കേരളത്തില്‍ നാളെ പണിമുടക്കില്ല; ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തും: എളമരം കരീം
കോഴിക്കോട്: കര്‍ഷക സമരത്തിന്‍റെ ഭാഗമായി നാളെ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ നല്‍കുമെങ്കില്‍ കേരളത്തില്‍ പണിമുടക്കില്ലെന്ന് സിഐടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ ചൊവ്വാഴ്ച പണമുടക്ക് ഉണ്ടാകില്ല. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണമെന്റിന്റെ ജനദ്രോഹ - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക സമര സമിതി നാളെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. നാളെ ആദ്യഘട്ട തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

അതിനാൽ കർഷക സമരത്തിന് വോട്ടെടുപ്പ് നടക്കാത്ത ജില്ലകളിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുവാനാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതി തീരുമാനിച്ചത്. ബിജെപി സർക്കാരിന്റെ കരിനിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ മുഴുവൻ തൊഴിലാളികളോടും ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചതായും പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications