കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ ലോബിയിങും തോറ്റു; കോഴിക്കോട്ട് വലിയ വിമാനം ബുധനാഴ്ച പറന്നിറങ്ങും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനും ലോബിയിങ്ങിനും വിരാമമിട്ട് കോഴിക്കോട്ട് ബുധനാഴ്ച വലിയ വിമാനമിറങ്ങുന്നു. ജിദ്ദയില്‍നിന്ന് സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് കോഴിക്കോട്ടെത്തുന്നത്. രാവിലെ 11.10ന് 258 യാത്രക്കാരെയും വഹിച്ചാണ് വിമാനം പറന്നിറങ്ങുക. 12.50ന് തിരിച്ചു ജിദ്ദയ്ക്കു പറക്കും.


2015 മെയ് ഒന്നു മുതലായിരുന്നു അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞ് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തലാക്കിയത്. ഇതിനു പിന്നില്‍ നെടുമ്പാശേരി ഉള്‍പ്പെടെ എയര്‍പോര്‍ട്ട് ലോബിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടും സര്‍വിസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടു. ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയം മറ്റും നിരന്തരമായ ഇടപെടലുകള്‍ക്കും മുറവിളികള്‍ക്കും ഒടുവിലാണ് സര്‍വിസ് പുനരാരംഭിക്കുന്നത്.

-karipur-airport-

ആഴ്ചയില്‍ ഏഴു സര്‍വിസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുക. കോഴിക്കോട്-ജിദ്ദ സെക്റ്ററില്‍ നാലും കോഴിക്കോട്-റിയാദ് സെക്റ്ററില്‍ മൂന്നും. 298 പേര്‍ക്ക് ഇരിക്കാവുന്ന എ330300 വിമാനമാണ് ഉപയോഗിക്കുക. കൊച്ചിയിലെ രണ്ട് സര്‍വിസുകളില്‍ ഒന്ന് സൗദി എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക് മാറ്റുകയാണ്. വലിയ വിമാനങ്ങള്‍ വരുന്നതോടെ കരിപ്പൂരില്‍ വീണ്ടും തിരക്കു വര്‍ധിക്കും. ഹജ്ജ് യാത്രയും കരിപ്പൂരില്‍നിന്ന് പുനരാരംഭിക്കും. ഉംറ തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസപ്രദമാണ് പുതിയ തീരുമാനങ്ങള്‍. ഇപ്പോള്‍ ഇത്തിഹാദ്, ഒമാന്‍ എയര്‍ലൈന്‍സുകള്‍ വഴി ദുബൈ, മസ്‌കത്ത് താണ്ടിയാണ് സൗദിയിലേക്ക് യാത്ര ചെയ്തിരുന്നത്. ഇനി ഈ ബുദ്ധിമുട്ടില്ലാതെ നേരിട്ടു പറക്കാമെന്നതാണ് സൗകര്യം.

Kozhikode
English summary
big flights to land karippur airport on wednessday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X