ആര്‍ഡിഒ വിളിച്ചുചേര്‍ന്ന സര്‍വ കക്ഷി സമാധാനയോഗത്തിനുശേഷവും അക്രമത്തിനു ശമനമില്ല.... അറക്കിലാട് വീണ്ടും ബൈക്കുകൾ കത്തിച്ചു!!!
വടകര: ആര്‍ഡിഒ വിളിച്ചുചേര്‍ന്ന സര്‍വ കക്ഷി സമാധാനയോഗത്തിനുശേഷവും അക്രമത്തിനു ശമനമില്ല അറക്കിലാട് വീണ്ടും ബൈക്കുകൾ കത്തിച്ചു. സംഘർഷം നിലനിൽക്കുന്ന നഗര പരിധിയിലെ അറക്കിലാട് പ്രദേശത്ത് വാഹനങ്ങൾക്ക് നേരെ അക്രമം. ഞായറാഴ്ച രാത്രി സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്ക് കത്തിനശിച്ചു.
അമ്പല പറമ്പത്ത് അശോകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മറ്റൊരു ബൈക്ക് കേട് വരുത്തുകയും ചെയ്തു. പ്രദേശത്ത് സമാധാന അന്തരീക്ഷം പുനഃ സ്ഥാപിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകന്റെ വീട് കല്ലെറിഞ്ഞു തകർത്തത്. ശാന്തമായിരുന്ന രാഷ്ട്രീയ സംഘര്‍ഷം വീണ്ടും തലപൊക്കുന്നതിന്‍െറ ഭാഗമാണിതെന്ന് പറയുന്നു.

അശോകന്റെ മക്കള്‍ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. ഇവരുടെ വാഹനങ്ങളാണ് കത്തിക്കുകയും കേട് വരുത്തുകയും ചെയ്തത്. വീടിനു നേരെ കല്ലേറും ഉണ്ടായി. നേരത്തെ അക്രമസംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്ത് ആര്‍ഡിഒ വിളിച്ചുചേര്‍ന്ന സര്‍വ കക്ഷി സമാധാനയോഗത്തിനുശേഷം സമധാനം തിരിച്ചു ലഭിച്ചിരുന്നു. എന്നാല്‍, വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പെടുത്തി. വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications