കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലൂടെയുള്ള റോഡ് തുറന്നു നല്‍കാനാവില്ലെന്ന് നഗരഭസഭ

Google Oneindia Malayalam News

കോഴിക്കോട്: ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലൂടെ ബിലാത്തിക്കുളം ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡ് പ്രദേശവാസികള്‍ക്ക് തുറന്നു നല്‍കാന്‍ കോടതി കേസ് കാരണം തടസമുണ്ടെന്ന് കോഴിക്കോട് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യമറിയിച്ചത്. ഹൗസിംഗ് കോളനിക്ക് അകത്തുകൂടി കടന്നുപോകുന്ന റോഡ് റീടാറിംഗ് ചെയ്യാന്‍ കരാറുകാരന്‍ എത്തിയപ്പോള്‍ കോളനി നിവാസികള്‍ തടഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1

കോളനി റോഡിനെ മറ്റൊരു പൊതുവഴിയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് പൊളിച്ചതിനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകനായ വിഎസ്. അച്ചുതലാല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കോടതി കേസ് നടക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ പരാതി തീര്‍പ്പാക്കി.

അതേസമയം കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശവാസി സമര്‍പ്പിച്ച പരാതിയാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തള്ളിയത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.

ട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ കലക്ടറുടെ നിര്‍ദേശിച്ചു. പമ്പിലെ ശൗചാലയ സൗകര്യങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ശൗചായങ്ങള്‍ തുറന്ന് കൊടുത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച് വിവിധ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും കലക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

പരിശോധനകള്‍ കൃത്യമായി നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പമ്പുകളിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഓരോ മാസത്തിലും പരിശോധനകള്‍ നടന്നതായും ഓയില്‍ കമ്പനി പ്രതിനിധികള്‍ മറുപടി നല്‍കി.

Kozhikode
English summary
bilathikulam housing colony road didnt open because of case says kozhikode corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X