കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ദര്‍ശനം; ബിന്ദു തങ്കത്തിന്റെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി, അനാവശ്യമായി തല്ലുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനുപോയി പാതിവഴിയില്‍ മടങ്ങേണ്ടിവന്ന ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി. നിലവിലെ സ്‌കൂളില്‍ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനാലാണ് മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍, അവസാന നിമിഷം സ്‌കൂള്‍ കാലുമാറിയെന്നും ബിന്ദു തങ്കം പറയുന്നു.

<strong>മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്, പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം!! </strong>മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്, പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം!!

പാലക്കാട് അഗളി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ബിന്ദു തങ്കം ജോലി ചെയ്യുന്നത്. അവിടെത്തന്നെയാണ് കുട്ടിയും പഠിക്കുന്നത്. എന്നാല്‍, ചില അധ്യാപകര്‍ കുട്ടിയോട് ബിന്ദുവിനു പുറമെ കുട്ടിയോടും വിവേചനപരമായി പെരുമാറുകയാണ്. അനാവശ്യമായി തല്ലുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. അതിനാലാണ് മറ്റൊരു സ്‌കൂളിലേക്ക് പ്രവേശനം തേടിയത്.

Bindu

തമിഴ്‌നാട് അതിര്‍ത്തിയിലെ വിദ്യാവനം ഹയര്‍ സെക്കന്‍ഡറിയില്‍ പതിനൊന്നുകാരിയായ മകള്‍ക്ക് പ്രവേശനം പറഞ്ഞുറപ്പിച്ചു. എന്നാല്‍, സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. സ്‌കൂളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞാണത്രെ പ്രവേശനം നിഷേധിച്ചത്

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്‌റ്റോബര്‍ 22നായിരുന്നു ബിന്ദു തങ്കം ശബരിമല സന്ദര്‍ശനത്തിനായി പോയത്. എന്നാല്‍, എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചില്ല. അതിനുശേഷം കോഴിക്കോട്ടെ വാടക വീട്ടില്‍നിന്ന് അവരെ ഒഴിപ്പിച്ചു. പല തരത്തിലുള്ള മാനസിക പീഡനത്തിനും വാചികമാനഭംഗത്തിനും ഇരയായതായി അവര്‍ പറയുന്നു.

Kozhikode
English summary
Bindu Thakam's children troubling in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X