കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് പുല്‍മേടില്‍ തീ പടരുന്നു; ജൈവകലവറ നശിക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാമൂഹിക വിരുദ്ധര്‍ പടര്‍ത്തുന്ന തീ ജൈവവൈവിധ്യ കേന്ദ്രമായ പൊന്‍കുന്ന് മലയെ തകര്‍ക്കുന്നു. മലയിലെ അപൂര്‍വയിനം സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും ഇഴജീവികള്‍ക്കും തീ ഭീഷണിയായി മാറുകയാണ്. വേനലില്‍ ഇവിടത്തെ പുല്‍മേടുകള്‍ ഇടയ്ക്കിടെ അഗ്നിക്കിരയാവുന്നത് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

തോട്ടം തൊഴിലാളികള്‍ക്ക് വീടുകളൊരുങ്ങുന്നു... ആദ്യഘട്ടം കുറ്റിയാര്‍വാലിയില്‍...!!!

ഈ മാസം മാത്രം ഇതുവരെ നാലുതവണ മലയില്‍ തീ പടര്‍ന്നു. പുല്‍മേട് കത്താന്‍ തുടങ്ങുന്നതോടെ അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ചുഴലി മലമുകളിലെ താമസക്കാരെയും ആശങ്കപ്പെടുത്തുന്നു. നരിക്കുനിയില്‍നിന്നും അഗ്നിരക്ഷാസേന എത്തിമ്പോഴേയ്ക്കും പുല്‍മേട് പൂര്‍ണമായും കത്തിയമര്‍ന്നിരിക്കും.

Fire

കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്‍കുന്ന് മല ജില്ലയിലെ പ്രമുഖ പക്ഷിത്താവളമെന്ന നിലയില്‍ അടയാളപ്പെടുത്തിയ കേന്ദ്രമാണ്. ഈ മലഞ്ചെരുവിനെ ആശ്രയിച്ച് 140 ഇനം പക്ഷികള്‍ കാക്കൂര്‍ പഞ്ചായത്തില്‍ മാത്രമുണ്ട്. വിവിധ ദേശാടനപ്പക്ഷികള്‍ക്കു പുറമെയാണിത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വനംവകുപ്പും പൊന്‍കുന്ന് മലയെ പക്ഷിത്താവളമായി അംഗീകരിച്ചിരുന്നു. പൊന്‍കുന്ന് മലയുടെ പക്ഷിയായി വെള്ളിക്കണ്ണുള്ള പരുന്തിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇവിടെ കണ്ടുവരുന്ന വാനമ്പാടിക്കുരുവി മുതല്‍ മയിലുകള്‍ വരെയുള്ള മിക്ക പക്ഷികളും കൂടൊരുക്കുന്നതും മുട്ടയിടുന്നതും പുല്‍മേടുകളിലും കുറ്റിക്കാടുകള്‍ക്ക് ഉള്ളിലുമാണ്. മിക്കവയുടെയും പ്രജനനകാലമാണ് ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയുള്ള കാലയളവ്. വേനലില്‍ മലയില്‍ പടരുന്ന അഗ്നിയില്‍ ഇവയ്ക്ക് വംശനാശം സംഭവിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കുന്നിലുണ്ടായിരുന്ന പലതരം ചിത്രശലഭങ്ങളെയും ഇപ്പോള്‍ കാണാനില്ല.

ഈ മലയില്‍ മാത്രം ഗവേഷകര്‍ കണ്ടെത്തിയ അപൂര്‍വയിനം സസ്യങ്ങളും കാട്ടുതീയില്‍ നശിക്കുന്നു. ഇഴജീവികളും ചെറുജന്തുക്കളും തീയില്‍പ്പെടുന്നു. ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണം ഉണ്ടാക്കിയാല്‍ പുല്‍മേടില്‍ തീപടരുന്നത് ഒഴിവാക്കാനാവുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തീയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇക്കാര്യം ജില്ലാ കലക്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല അറിയിച്ചു.

Kozhikode
English summary
Biological dilution destroys in Pulmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X