Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസല്ല: ബിജെപി, നൂറുകണക്കിന് നിപരാധികളെ കേസില്‍ കുടുക്കി!!

കോഴിക്കോട്: ശബരിമല സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് നിരപരാധികളെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ അറസ്റ്റുചെയ്യുന്ന പൊലീസ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടിസിലെ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ബോധപൂര്‍വം കള്ളക്കേസ് പടച്ചുണ്ടാക്കുകയാണ്. അതേസമയം ലുക്കൗട്ട്‌ നോട്ടിസില്‍ ഇടംപിടിച്ച പത്തനംതിട്ട എആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവര്‍ ഇബ്രാഹിമിന്റെ കാര്യം ഡിജിപി മിണ്ടുന്നില്ല. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കിയെന്ന കുറ്റംചുമത്തി ഇയാള്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റു ചെയ്യണം. അല്ലെങ്കില്‍ ഇയാള്‍ എങ്ങനെ അവിടെ എത്തിയെന്ന് തൃപ്തികരമായി വിശദീകരിക്കണം.

mtramesh-15

കേരളമാകെ പോലീസ് രാജ് നടപ്പാക്കുകയാണ് മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സമരത്തെയും വിശ്വാസത്തെയും നശിപ്പിക്കാമെന്ന് കരുതേണ്ട. ബിജെപിക്കെതിരായ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊലീസുകാര്‍ നിലയ്ക്കലിലും മറ്റും അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്. മലചവിട്ടാന്‍ ആഗ്രഹിക്കന്നു ഹിന്ദുയുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന സുപ്രിംകോടതി വിധി രഹന ഫാത്തിമയെ പോലുള്ളവരെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് ഐജിമാരുടെ നേതൃത്വത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്.

ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം. അല്ലാതെ സമരക്കാരെ ഉപദ്രവിച്ചാല്‍ ബിജെപി പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. 24 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ ഭക്തരെ അനുവദിക്കില്ലെന്ന് പറയാന്‍ ശബരിമല സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സംസ്ഥാനത്ത് ശരണമന്ത്രവും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും രമേശ് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രനും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+