കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കല്‍ കോളെജില്‍ ‍ഡോ. കഫീല്‍ ഖാന്റെ പരിപാടി: കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് ബിജെപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസന സമിതിയെടുത്ത തീരുമാനത്തിനെതിരെ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലീംലീഗ് അടക്കമുള്ള സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും രംഗത്ത് വന്നത് ദുരൂഹമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ടിപി ജയചന്ദ്രന്‍. മെഡിക്കല്‍ കോളജ് കാമ്പസില്‍ അനുവാദമില്ലാതെ നടത്തിയ പരിപാടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വികസനസമിതിയില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും അടക്കമുള്ള സംഘടനകള്‍ അംഗങ്ങളാണ്.

<strong>മോദിയെ മടയില്‍ ചെന്ന് അടിക്കാന്‍ പ്രിയങ്കയും രാഹുലും; ഗുജറാത്ത് പിടിക്കാന്‍ മഹാറാലിയില്‍ സോണിയയും</strong>മോദിയെ മടയില്‍ ചെന്ന് അടിക്കാന്‍ പ്രിയങ്കയും രാഹുലും; ഗുജറാത്ത് പിടിക്കാന്‍ മഹാറാലിയില്‍ സോണിയയും

ക്യാമ്പസില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടത് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വികസനസമിതിയാണ്. ഇത് സംഘപരിവാര്‍ തീരുമാനമായി പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ തീവ്രവാദ വര്‍ഗീയ സംഘടനകളുമായി കോണ്‍ഗ്രസ് കൂട്ടുചേര്‍ന്ന് നടത്തുന്ന കുപ്രചരണത്തെക്കുറിച്ച് കെപിസിസി നിലപാട് വ്യക്തമാക്കണം.

kafeelkhan-15

സാമൂഹിക പ്രവര്‍ത്തകര്‍ എന്ന വിശേഷണത്തോടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖും ഒപ്പിട്ടിട്ടുണ്ട്. മുസ്ലീംലീഗിന്റെ പ്രതിനിധിയായി എംഎ റസാഖ്, കോണ്‍ഗ്രസ് പ്രതിനിധികളായി ടി സിദ്ധീഖ്, കെവി സുബ്രഹ്മണ്യന്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. വികസനസമിതി എടുത്ത തീരുമാനത്തെ യോഗങ്ങളില്‍ എതിര്‍ക്കാത്തവര്‍ പുറത്തുവന്ന് വര്‍ഗീയ മതമൗലികവാദ സംഘടനകള്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്തുന്നത് പരിഹാസ്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുന്നുവെന്നതിന്റെ സൂചനയാണിത്.


വര്‍ഗീയ-വിഘടനവാദ ശക്തികളുമായി ഒത്തുതീര്‍പ്പിലെത്തുകയാണ് കോണ്‍ഗ്രസ്. നിരവധി തവണ വര്‍ഗീയ വിഘടനവാദ ശക്തികള്‍ക്ക് പിന്തുണ നല്‍കിയ സിപിഎമ്മിനുപോലും മെഡിക്കല്‍ കോളജ് സംഭവത്തില്‍ യാഥാര്‍ത്ഥ്യപൂര്‍ണമായ നിലപാട് എടുക്കേണ്ടിവന്നത് തീവ്രവാദ പ്രവര്‍ത്തനം കാമ്പസിനുള്ളില്‍ എവിടംവരെ എത്തി എന്നതിന്റെ സൂചനയാണ്. പതിറ്റാണ്ടുകളുടെ മഹനീയ പാരമ്പര്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ യശ്ശസ് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതാനും ചില വര്‍ഗീയ വിഘടനവാദ ശക്തികളുടെ കൈയില്‍ നിന്നും സ്ഥാപനത്തെ സംരക്ഷിക്കണം. മറ്റു വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തിനും ആശുപത്രി വികസനസമിതിക്കുമെതിരെ ഒരു വിഭാഗം നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kozhikode
English summary
bjp against kafeel khan's progamme in medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X