കോഴിക്കോട് കോര്‍പറേഷന്‍ അധികാരം പിടിക്കാന്‍ ബിജെപിക്ക് കഴിയും; ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവന്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇത്തവണ ഭരണം പിടിച്ചടക്കുന്നതിനുള്ള ലക്ഷ്യവുമായാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരാണത്തിന് ഇറങ്ങുന്നതെന്ന് കോഴിക്കോട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വികെ സജീവന്‍ പറഞ്ഞു. കഴിഞ്ഞ ആറേഴ് മാസക്കാലമായി വോട്ട് ചേര്‍ക്കുന്നത് മുതല്‍ വളരെ ശക്തമായ പ്രവര്‍ത്തനവുമായി ഭാരതീയ ജനത പാര്‍ട്ടി പ്രവര്‍ത്തനരംഗത്തുണ്ടെന്നും അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞു.
Recommended Video


പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന സിപിഎം മുന്നണിക്കെതിരായുള്ള വളരെ ശക്തമായുള്ള വികാരം ഇവിടെ നിലനില്‍ക്കുകയാണ്. കോര്‍പ്പറേഷന്‍ പരമ്പരാഗതമായി ഈ വാണിജ്യ നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ആസൂത്രിതമായിട്ടുള്ള ഓരും വികസനവും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്‍ എടുത്തു പറയുന്ന പല വികസന പ്രവര്‍ത്തനങ്ങളുടെയും ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത് കേന്ദ്രത്തിന്റേതാണ്. 254 കോടി രൂപയുടെ അമൃത് നഗര പദ്ധതി. കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുകയുണ്ടായി. പക്ഷേ, ഉദ്ഘാടനം കഴിഞ്ഞാല്‍ അതൊക്കെ തങ്ങളുടെ സ്വന്തം പദ്ധതിയാണ് എന്നുള്ള രീതിയില്‍ ജനങ്ങളോട് വിളിച്ച് പറയുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് ഇവര്‍ കാണിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള പുതിയ മോഡല്‍ എസ്‌കലേറ്റര്‍ അമൃത് പദ്ധതിയില്‍പ്പെട്ടതാണ്. കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുടെ പ്രോഗ്രാം നിശ്ചയിച്ചതിന് ശേഷം കേവലം അഞ്ച് ദിവസം മുമ്പാണ് ക്ഷണക്കത്ത് പോയിട്ടുള്ളത്. അവിടെ അമൃത് പദ്ധതിയാണെന്നോ, കേന്ദ്ര പദ്ധതിയുടെ വിഹതമുണ്ടെന്നോ ഒന്നും ശിലാഫലകത്തില്‍ പോലും എഴുതിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്വന്തം പേരിലാക്കി ജനങ്ങളുടെ മുന്നിലൂടെ അവതരിപ്പിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് വികെ സജീവന്‍ പറഞ്ഞു.












Click it and Unblock the Notifications