കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു: ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 39 വോട്ടുകൾ
കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിനത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 39 വോട്ടുകൾ. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു വാസുകുഞ്ഞ്. പുലർച്ചെ അഞ്ചരയോടെ ബൈക്കിൽ പോളിംഗ് ബൂത്തിലേക്ക് വരുന്നതിനിടെ പന്നി വാസുകുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ചയായിരുന്നു സംഭവം.

തുടർന്ന് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വാസുകുഞ്ഞ് നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിലാണ് സംഭവം നടന്നത്.
കോടഞ്ചേരിയിലെ 19ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അലക്സ് തോമസാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വക്കറ്റ് സുനിൽ ജോർജിനെയാണ് 344 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അലക്സ് തോമസ് പരാജയപ്പെടുത്തിയത്.


Click it and Unblock the Notifications