ലോക്സഭ തിരഞ്ഞെടുപ്പ്: കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി ജയിൽ മോചിതനായി, വെള്ളിയാഴ്ച മുതല്‍ പ്രചാരണം
കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന പ്രകാശ്ബാബു വ്യാഴാഴ്ച വൈകിട്ടോടെ ജയിൽ മോചിതനായത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അഡ്വ. കെ.പി പ്രകാശ് ബാബുവിന് ഉജ്ജ്വല സ്വീകരണം നല്‍കും. തുടര്‍ന്ന് നഗരപ്രദക്ഷിണം നടത്തി എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് ആനയിക്കും.

ശബരിമലയിൽ നടന്ന അക്രമങ്ങളുടെ പേരിലാണ് കോടതി അഡ്വ. പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്. ജയിലില്‍ നിന്ന് പത്രിക സമര്‍പ്പിക്കാന്‍ റാന്നി കോടതി അനുമതി നല്‍കിയതിനെ തുടർന്ന് നിര്‍ദ്ദേശകരാണ് അദ്ദേഹത്തിന് വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.












Click it and Unblock the Notifications