യുവതിയോട് അപമര്യാദയായി പെരുമാറി: ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ കേസ്
കോഴിക്കോട്: കൊയിലാണ്ടിയിലെ ബി ജെ പി നേതൃത്വത്തെ പ്രതിരോധത്തിലാക്കി പാർട്ടി മണ്ഡലം സെക്രട്ടറിക്കെതിരായ പീഢന പരാതി. ബി ജെ പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി എ വി നിധിനെതിരെയാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബി ജെ പി നേതാവിനെതിരെ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭർത്താവ് ഉള്‍പ്പെട്ട കേസ് നടത്തിയിരുന്നത് അഭിഭാഷകന്‍ കൂടിയായ നിധിനായിരുന്നു. കേസിന്റെ കാര്യത്തിനെന്ന പേരില്‍ യുവതിയോട് സംസാരിച്ച നിധിന്‍ ഫോണിലും നേരിട്ടും ലൈംഗികച്ചുവയോടെ സംസാരിച്ചു, നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

പണം ചോദിച്ചെന്നും ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്നും യുവതി കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഐ പി സി 354എ, 354 ഡി, 506, 509 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊയിലാണ്ടി കോടതിയില്‍ എത്തിയപ്പോള്‍ അപമര്യാദയായി സംസാരിച്ചെന്നും പകാതിയിലിണ്ട്.
യുവതിയുടെ പരാതി പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം സെക്രട്ടറിക്കെതിരെ ബി ജെ പി നേതൃത്വം നടപടിയെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നിധിനെ മാറ്റി നിർത്തുന്നതായി പാർട്ടി നേതൃത്വം ഔദ്യോഗിമായി അറിയിച്ചു. അതേസമയം, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.












Click it and Unblock the Notifications