കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹല്ല് കമ്മിറ്റിയില്‍ ബിജെപിക്കെന്ത് കാര്യം... പിന്നെന്തിന് സത്യാഗ്രഹം?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം പള്ളിയുമായി ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികളില്‍ ബിജെപിക്കാര്‍ക്ക് എന്താ കാര്യം എന്ന് ചോദിക്കരുത്. അവര്‍ക്കും അതില്‍ കാര്യമുണ്ടെന്ന് പറയേണ്ടിവരും. മുസ്ലീം ലീഗില്‍ യുസി രാമന് എന്താ കാര്യം എന്ന് ചോദിച്ചതുപോലെ ആകും ഇത്.

ഈ വാര്‍ത്ത കോഴിക്കോട് നിന്നാണ്. മഹല്ല് കമ്മിറ്റിയില്‍ അംഗത്വം നല്‍കുന്നില്ലെന്നാണ് ഒരു ബിജെപി പ്രവര്‍ത്തകന്റെ ആക്ഷേപം. താന്‍ ബിജെപിക്കാരനായതിനാലാണ് അംഗത്വം നിഷേധിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും ഈ വിഷയത്തില്‍ സത്യാഗ്രഹമിരിക്കാന്‍ പോവുകയാണ് ഇദ്ദേഹം.

BJP

ബിജെപി പ്രവര്‍ത്തകനായ കാസിം ഹാജിയാണ് പരാതിക്കാരന്‍. കാസിം ഹാജി വെറും ഒരു ബിജെപി പ്രവര്‍ത്തകനല്ല, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയാണ് . ചങ്ങരോത്ത് കൂടലോട്ട് ബദ്രിയ ജുമാമസ്ജിദിലെ മഹല്ല് കമ്മറ്റിക്കെതിരെയാണ് ഇപ്പോള്‍ കാസിം ഹാജി രംഗത്ത് വന്നിരിക്കുന്നത്.

ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ സമരമല്ലേ. അപ്പോള്‍ പിന്നെ ബിജെപിക്ക് പിന്തുണക്കാതിരിക്കാന്‍ പറ്റുമോ. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി രഘുനാഥ് തന്നെ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഡിസംബര്‍ 22 നാണ് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ കാസിം ഹാജി സത്യാഗ്രഹം തുടങ്ങുന്നത്.

ചില മുസ്ലീം ലീഗ് നേതാക്കളാണ് തനിക്ക് മഹല്ല് കമ്മിറ്റിയില്‍ അംഗത്വം തരുന്നതിനെ എതിര്‍ക്കുന്നതെന്നാണ് ഹാജിയുടെ ആരോപണം. മത നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും കാസിം ഹാജി കോഴിക്കോട് പറഞ്ഞു.

Kozhikode
English summary
BJP member to conduct satyagraha for getting membership in mosque committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X