കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി യോഗത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയറി മര്‍ദനം; പണം വാങ്ങിയ വിവാദം കത്തുന്നു

Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ വിവാദം. പമ്പ് ഉടമയുടെതെന്ന പേരില്‍ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ബിജെപി നേതാക്കള്‍ ഒരു ലക്ഷത്തിലധികം രൂപ വാങ്ങിയെന്നും വീണ്ടും പണം ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. പമ്പ് ഉടമ സംഘപരിവാര്‍ ബന്ധമുള്ള വ്യക്തിയാണ്.

b

പണം വാങ്ങിയത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപി ഭാരവാഹി യോഗത്തില്‍ കയറി ബഹളംവച്ചു. ഇത് മര്‍ദ്ദനത്തിലേക്കും കൈയ്യാങ്കളിയിലേക്കുമെത്തി. പേരാമ്പ്ര മണ്ഡലം ബിജെപി ഭാരവാഹികളായ ശ്രീധരന്‍, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

കര്‍ണാടകയില്‍ അടവ് മാറ്റി ഡികെ; നടന്‍ കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, രമ്യ മുന്‍കൈയ്യെടുത്തുകര്‍ണാടകയില്‍ അടവ് മാറ്റി ഡികെ; നടന്‍ കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, രമ്യ മുന്‍കൈയ്യെടുത്തു

പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിലാണ് ബിജെപി മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗം നടന്നത്. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി ബഹളം വയ്ക്കുകയായിരുന്നുവത്രെ. ബിജെപി നേതാക്കള്‍ പമ്പ് ഉടമയില്‍ നിന്ന് കൈകൂലി വാങ്ങി എന്നാണ് ആക്ഷേപം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍, മണ്ഡലം പ്രസിഡന്റ് കെകെ രജീഷ് എന്നിവരുള്‍പ്പെടെ 40 പേര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

ശശി തരൂര്‍ വീണ്ടും മലബാര്‍ പര്യടനത്തിന്; സമസ്ത അധ്യക്ഷനൊപ്പം അത്താഴം, എപി ഉസ്താദിനെ കാണുംശശി തരൂര്‍ വീണ്ടും മലബാര്‍ പര്യടനത്തിന്; സമസ്ത അധ്യക്ഷനൊപ്പം അത്താഴം, എപി ഉസ്താദിനെ കാണും

കല്ലോട് മൂരിക്കുത്തിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ ഉടമയോട് ബിജെപി മണ്ഡലം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ആദ്യം പണം നല്‍കിയെന്നും വീണ്ടും ആവശ്യപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പമ്പില്‍ ജോലിക്ക് ബിജെപി പ്രവര്‍ത്തകരെ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുവെന്നും പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുണ്ട്. സാമൂഹിക വിരുദ്ധരാണ് യോഗം കൈയ്യേറിയതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് രജീഷ് ആരോപിച്ചു.

Kozhikode
English summary
BJP-RSS Clash In Kozhikode Perambra BJP Constituency Party Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X