പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു: കോഴിക്കോട് ജില്ലയിലേക്ക് മരുന്നുകള്‍ ഉടനെത്തും
കോഴിക്കോട്: പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോഴിക്കോട് ജില്ലക്കാരായ രണ്ട് പേരും മലപ്പുറത്തെ അഞ്ചേ പേരും മറ്റ് ജില്ലക്കാരായ മൂന്ന് പേരുമാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗ പ്രതിരോധത്തിനുള്ള മരുന്നുകള്‍ എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കും.
ബ്ലാക്ക് ഫംഗസ് ബാധിച്ച കൂടുതല്‍ രോഗികള്‍ മറ്റ് ജില്ലയില്‍ നിന്നടക്കം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയില്‍ എത്തുന്ന സാഹചര്യത്തില്‍ അടിയന്തരമായി മരുന്നെത്തിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധാരണയായിട്ടുള്ളത്. മരുന്നുകള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാല്‍ ആവശ്യാനുസരം മാത്രമുള്ള ഓര്‍ഡറുകളാണ് നല്‍കുന്നത്. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായിട്ടുണ്ട്. രോഗബാധിതരില്‍ ഭൂരിപക്ഷം പേരും കോവിഡ് പോസിറ്റീവ് ആയവരാണ്.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഒരാള്‍ രണ്ടുതവണ കോവിഡ് പോസിറ്റീവായശേഷം പിന്നീട് നെഗറ്റീവായതാണ്. മറ്റൊരാളുടെ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിന് വീണ്ടും കോവിഡ് പരിശോദന നടത്തും. രോഗബാധിതര്‍ നെഗറ്റീവ് ആവുന്ന മുറയ്ക്ക് ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയക്ക് ശേഷമാവും കണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications