കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടിനെ വിറപ്പിച്ച 'ബ്ലാക്ക് മാനെ' കണ്ടപ്പോള്‍ ശരിക്കും ഞെട്ടല്‍; പിടികൂടിയത് ടിപ്പര്‍ ഡ്രൈവറെ

Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയില്‍ ജനങ്ങളുടെ ഉറക്കം കിടത്തിയ 'ബ്ലാക്ക്മാൻ' പിടിയിൽ. ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് പിടിയിലായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂമ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും പല വീടുകളില്‍ ബ്ലാക്ക് മാന്‍റെ ശല്യം രൂക്ഷമായിരുന്നു. രാത്രിയിൽ ജനലിൽ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു പ്രധാന ശല്യങ്ങള്‍. നാട്ടിലെ ചെറുപ്പക്കാര്‍ ഇയാളെ പിടികൂടാനായി ഉറക്കമിളച്ച് പലരാത്രികളും കാത്തിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല.

പലപ്പോഴും തലനാരിഴക്കായിരുന്നു ബ്ലാക്ക് മാന്‍ രക്ഷപ്പെട്ട് കടന്നു കളഞ്ഞത്. എങ്കിലും ചിലര്‍ക്ക് പിന്‍സ് റഹ്മാനില്‍ തോന്നിയ സംശയമാണ് ബ്ലാക്ക് മാനിന് പിന്നിലെ മുഖം മൂടി വലിച്ചെറിഞ്ഞ് യഥാര്‍ത്ഥ്യത്തെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ യുവാക്കൾ രഹസ്യമായി പിന്തുടരുകയും കൂമ്പാറ മൃഗാശുപത്രിയുടെ പരിസരത്ത് വച്ചാണ് സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയുമായിരുന്നു. തിരുവമ്പാടി പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

jail

കോഴിക്കോട് നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയ തലശേരി സ്വദേശി അജ്മലിനെ കഴിഞ്ഞ ദിവസം കസബ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് കടന്നു കളയും ചെയ്തത് താനാണെന്നും അജ്മല്‍ പോലീസിനോട് സമ്മതിച്ചു.

Recommended Video

cmsvideo
കല്ലായി മരവ്യാപാരവും പ്രതിസന്ധിയിൽ

ജാമ്യത്തിലിറങ്ങി ദുബായിലേക്ക് കടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി വീട്ടില്‍ നിന്നും പിടിയില്‍ജാമ്യത്തിലിറങ്ങി ദുബായിലേക്ക് കടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി വീട്ടില്‍ നിന്നും പിടിയില്‍

 മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്

Kozhikode
English summary
'black man' arrested in calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X