കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയെ നടുക്കി പോലീസുകാരന്‍റെ വീട്ടില്‍ ഉഗ്രസ്ഫോടനം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതെന്ന് സംശയം

Google Oneindia Malayalam News

വടകര: വടകരയെ നടുക്കി രാത്രിയിലെ സ്ഫോടനം. വടകര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീട്ടില്‍ ഇന്നലെ രാത്രി പത്തേകാലോടു കൂടിയാണ് സ്ഫോടനം ഉണ്ടായത്. കളരിയുള്ളതില്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത്. താല്‍ക്കാലികമായി നിര്‍മ്മിച്ച മുറി അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

 vadakara

എന്നാല്‍ ഇതില്‍ സംശയം ഉന്നയിച്ച് ചില നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ ഇത്ര ശബ്ദം ഉണ്ടാവുമോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാത്രമല്ല, സ്ഫോടനത്തിന് ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. സ്ഫോടനത്തില്‍ പ്രദേശമാകെ കിടുങ്ങുകയും പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
കോഴിക്കോട്; പോലീസുദ്യോഗസ്ഥൻ്റെ വീട്ടിലെ സ്ഫോടനം: ദുരൂഹതയുണ്ടെന്ന് സംശയം

ശൈലജ ടീച്ചറെ ഒഴിവാക്കിയത് യെച്ചൂരിയുടെ നിർദേശം തള്ളി; തീരുമാനം പൂർണമായും കേരളഘടകത്തിന്റേത്ശൈലജ ടീച്ചറെ ഒഴിവാക്കിയത് യെച്ചൂരിയുടെ നിർദേശം തള്ളി; തീരുമാനം പൂർണമായും കേരളഘടകത്തിന്റേത്

ചിത്രദാസന്‍റെ വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും വലിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചിത്രദാസന്റെ സഹോദരന്‍ സുനിലിന് ജാലകത്തിന്റെ ചില്ല് തെറിച്ച് പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ചിത്രദാസനം കുടുംബവും വീടിന് അകത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. സ്ഫോടനം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

Kozhikode
English summary
blast at police officer's home in vadakara: Suspicion of gas cylinder explosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X