പേരാമ്പ്ര വിളയാട്ട്കണ്ടി മുക്കില്‍ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്; കെട്ടിടം ഭാഗിഗമായി തകര്‍ന്നു
കോഴിക്കോട്: പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. വിളയാട്ടുകണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മുസ്ലീം ലീഗ് ഓഫീസായ ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിന് നേരെയാണ് അ്രകമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്.
അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
അക്രമത്തില്‍ ഓഫീസിന്റെ ചുമര് തകരുകയും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി ഓഫീസിന്റെ ഷീറ്റുകള്‍ കത്തി നശിക്കുകയും ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ് ദിവസം ഈ പ്രദേശത്ത് സിപി എം. ബിജെപി, മുസ്ലീം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടിക്കാരുടെ കൊടി മരവും നശിപ്പിച്ചിരുന്നു.
സമീപ പ്രദേശമായ ചക്കിട്ടപാറയിലും പരിസര പ്രദേശങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് നടക്കുകയും ചെയ്തു. നിരന്തരം ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയിലും പൊലീസ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടാവുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും : ഫിഷറീസ് മന്ത്രി
ഗള്‍ഫ് ജോലി: യു എ ഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍ ... ഉടന്‍ അപേക്ഷിക്കൂ