കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗല്യ പന്തലില്‍ പുതുമമായി പുസ്തക പ്രകാശനം;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുത്തുകാരന്‍ എംസി വടകരക്ക് നല്‍കി പുസ്തകം പ്രകാശനം

  • By Desk
Google Oneindia Malayalam News

വടകര: വിവാഹ ചടങ്ങിനിടയിലെ പുസ്തക പ്രകാശനം കൗതുകമായി. മുസ്ലിം ലീഗ് നേതാവ് പി ശാദുലി എഴുതിയ സ്റ്റീഫന്‍ ഹോക്കിംഗ്, പ്രളയം, രതിരവം എന്ന പുസ്തമാണ് കോണ്‍ഗ്രസ് നേതാവ് ഐ മൂസയുടെ മകന്‍ മുഹമ്മദ് മിറാഷിന്റെയും മടപ്പള്ളി പുനത്തില്‍ രജീന്റെ മകള്‍ റോഷ്‌ന നസ്രീന്റെയും തമ്മിലുള്ള വിവാഹ ചടങ്ങിനിടയിൽ പ്രകാശനം ചെയ്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുത്തുകാരന്‍ എം.സി വടകരക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

<strong>പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!</strong>പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!

നവദമ്പതികള്‍ക്ക് അതിഥികളും ബന്ധുക്കളും അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കെയാണ് വേദി പുസ്തക പ്രകാശനത്തിനു കൂടി സജ്ജമായത്. ഹര്‍ത്താലിനെ തോല്‍പ്പിച്ചു കൊണ്ടുള്ള ചടങ്ങുകൂടിയായി മാറി പുസ്തക പ്രകാശനം.വടകര ടൗണ്‍ഹാളില്‍ നടക്കേണ്ടിയിരുന്ന പുസ്തക പ്രകാശന ചടങ്ങ് ഹര്‍ത്താല്‍ ആയതിനാല്‍ മുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി വെള്ളികുളങ്ങരയിലെ അത്താഫി ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങിനിടെ നടത്തുന്നതിനെ കുറിച്ച് ആലോചിച്ചത്.

Ramesh chennithala

ഏറെ സന്തോഷത്തോടെ ഐ മൂസയും ഇതിന് സമ്മതം അറിയിക്കുകയായിരുന്നു.പുസ്തക പ്രകാശന പരിപാടിയില്‍ സി.കെ നാണു എം.എല്‍.എ, പുറന്തോടത്ത് സുകുമാരന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, എ.പി.മഹമൂദ് ഹാജി, മുഹമ്മദ് ബംഗ്ലത്ത്, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, കെ.എം സമീര്‍, സി.കെ നാസര്‍, വി.എ മുഹമ്മദ് ഹാജി, വി.എ റഹീം, കെ.ടി.കെ അബ്ദുല്ല ഹാജി, മണ്ടോടി ബഷീര്‍, ബഷീര്‍ എടച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
Book relese in marriage fuction at Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X