സർവ്വകലാശാല തഴഞ്ഞ ബോക്സിങ് താരം ജീവന് കോടതി തുണയായി: 75 കിലോ വിഭാഗത്തിൽ മത്സരിക്കാം
കോഴിക്കോട്: കോടതി വിധി അനുകൂലമായതോടെ ജീവന്‍ ജോസഫ് അന്തർ സർവ്വകലാശാല മീറ്റിൽ പങ്കെടുക്കും. ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും അന്തർ സർവ്വകലാശാല മീറ്റിൽ നിന്ന് കാലിക്കറ്റ് സർവ്വകലാശാല ജീവന്‍ ജോസഫിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരായി കോഴിക്കോട് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥിയും കാസർഗോഡ് സ്വദേശുമായ ജീവൻ ജോസഫ് അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഇത് ജീവനും അംഗീകരിച്ചു. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന അണ്ടർ 67 കിലോ വിഭാഗം നഷ്ടമായതിന്റെ നിരാശയും താരം മറച്ച് വെക്കുന്നില്ല.
സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജീവനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ട്രയല്‍സിൽ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന് പറഞ്ഞായിരുന്നു മൂന്നാം സ്ഥാനം നേടിയ താരത്തെ സർവ്വകലാശാല തിരഞ്ഞെടുത്തത്.

അതേസമയം. ജീവൻ ജോസഫിന് അവസരം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ എന്ന് വാർത്ത അറിഞ്ഞയുടനെ ഉറപ്പിച്ചിരുന്നുവെന്ന് ഉന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാല ഇന്‍റര്‍ കോളിജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായികതാരം ജീവൻ ജോസഫ് ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിലായിരിക്കും ജീവൻ മത്സരിക്കുയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവൻ ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കാലിക്കറ്റ് വി സിയ്ക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. സർവ്വകലാശാലാ രജിസ്ട്രാർക്ക് കത്തും നൽകിയിരുന്നു.
സാങ്കേതിക ബുദ്ധിമുട്ടുകൾ ജീവൻ ജോസഫിനെ അറിയിക്കുകയും അവസരം നഷ്ടപ്പെടാതിരിക്കാൻ പകരം 71-75 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ വിഭാഗത്തിൽ മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാറായതിൽ നിറഞ്ഞ സന്തോഷമുണ്ട്. ദേശീയ തലത്തിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കി ജീവിതത്തിൽ കൂടുതൽ അവസരങ്ങൾ ജീവൻ ജോസഫിന് തുറന്നു കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉചിതമായ തീരുമാനം കാലതാമസം കൂടാതെ കൈക്കൊണ്ട കാലിക്കറ്റ് സർവ്വകലാശാലാ നേതൃത്വത്തിനും അഭിനന്ദനം.












Click it and Unblock the Notifications