Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്തടുത്ത ദിവസം സഹോദരങ്ങളുടെ വിവാഹം; ലോക്ക് ഡൗണ്‍ ലംഘിക്കാതെ, സമൂഹിക അകലം പാലിച്ച്!

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിലനിൽക്കുന്നതിനാൽ പല കല്യാണങ്ങളും മാറ്റി വച്ചിരിക്കുകയാണ്. മറ്റ് ചിലർ ഏറ്റവും ചുരുങ്ങിയ രീതിയിൽ കല്യാണം നടത്തി. ചില കല്യാണങ്ങൾ വലിയ വാർത്തയാവുകയും ചെയ്തു. അത്തരത്തിലുള്ള ഒരു കല്യാണ വാർത്തയാണ് കോഴിക്കോട് നിന്ന് വരുന്നത്.

കോവിഡ് - ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ കല്യാണം കഴിക്കാംഎന്ന ചോദ്യത്തിന് മാതൃകാപരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ബേപ്പൂര്‍ അമ്പലവളപ്പില്‍ രവീന്ദ്രന്‍- ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ലോക്ഡൗണ്‍ വരുന്നതിനു മുന്‍പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും കല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നല്‍കി.

Marriage

എന്നാല്‍ വിവാഹം മാറ്റിവക്കാന്‍ വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താല്‍പര്യമുണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹങ്ങൾ നടന്നു. വ്യാഴാഴ്ച (ഏപ്രില്‍ 16) രാവിലെ 9.20 ന് രാഹുലിന്റെയും വെള്ളിയാഴ്ച (ഏപ്രില്‍ 17) രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്.

ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനു മുന്‍പ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ചു.

കല്യാണം മുടങ്ങരുത് എന്ന് ഏറ്റവും ആഗ്രഹം അമ്മ ജയലതക്കായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുലും വിഷണുവും. ഇന്‍ഡസ് മോട്ടോര്‍സില്‍ മെക്കാനിക് ആണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ഭാര്യ ആതിര അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ ഏരിയ സെയില്‍സ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ഒരു ജ്വല്ലറിയില്‍ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ആതിര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+