കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍; ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കോഴിക്കോട് റെയിഞ്ച് എക്‌സൈസ് നടത്തിയ റെയ്ഡിൽ ആലീമോന്‍ എന്നയാള ബ്രൗണ്‍ ഷുഗറുമയി അറസ്റ്റു ചെയ്തു. ഇന്‍സ്‌പെക്ടര്‍ എസ്. കലാമുദ്ധീന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കോഴിക്കോട് ബീച്ചില്‍ വെച്ചാണ് അറസ്റ്റ്. പന്നിയങ്കര പണ്ടാരത്ത് വളപ്പ് സ്വദേശിയാണ്.

<strong>ദില്ലിയില്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ; സ്ഥാനാര്‍ഥി പ്രഖ്യാപനം ജൂലൈയില്‍, പട്ടിക തയ്യാര്‍</strong>ദില്ലിയില്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ; സ്ഥാനാര്‍ഥി പ്രഖ്യാപനം ജൂലൈയില്‍, പട്ടിക തയ്യാര്‍

അധ്യയന വര്‍ഷ ആരംഭത്തില്‍ സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വൈകുന്നേരങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം സംബന്ധിച്ച് എക്‌സൈസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരീക്ഷണവും റെയ്ഡും ശക്തിപ്പെടുത്തുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Kozhikode

പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ യുഗേഷ് ബി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുരളീധരന്‍ പാലോളി, കെ. ഗംഗാധരന്‍, പ്രവീണ്‍ കുമാര്‍, അബ്ദുള്‍ റൗഫ്, ആര്‍.എന്‍. സുശാന്ത്, ജയപ്രകാശ്, സിജിനി എന്നിവര്‍ റെയ്ഡിൽ പങ്കെടുത്തു.

Kozhikode
English summary
Brown sugar seized in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X