കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബഫർ സോണ്‍: പരിഭ്രാന്തി പടർത്തി പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തരുത്, മലയോര ജാഥയുമായി സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: ബഫർ സോണ്‍ വിഷയത്തില്‍ വിശദീകരണവുമായി കോഴിക്കോട് ജില്ലയില്‍ സി പി എമ്മിന്റെ മലയോര ജാഥ. 2023 ജനുവരി ഒന്നിന് വൈകുന്നേരം 3 മണിക്ക് ചെമ്പനോടയിൽ നിന്നും മുതുകാട് നിന്നും ആരംഭിക്കുന്ന ജാഥകൾ 5 മണിക്ക് ചക്കിട്ടപാറയിൽ സമാപിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍പി ബാബു, കെ സുനില്‍ എന്നിവരാണ് ജാഥാ ലീഡർമാർ. സമാപന സമ്മേളനത്തില്‍ പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, മുൻ എം എൽ എ ജോർജ് എം തോമസ് എന്നിവർ സംസാരിക്കും. ജാഥയില്‍ മലയോരത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും കെ സുനില്‍ ആവശ്യപ്പെട്ടു.

ഇത് തള്ളല്ല, ബിഗ് ബോസിന് ശേഷം നടന്ന കാര്യം പറഞ്ഞ് രമ്യ: സീസണ്‍ ഫോറിലുള്ളവർ ഭാഗ്യവാന്മാർഇത് തള്ളല്ല, ബിഗ് ബോസിന് ശേഷം നടന്ന കാര്യം പറഞ്ഞ് രമ്യ: സീസണ്‍ ഫോറിലുള്ളവർ ഭാഗ്യവാന്മാർ

പരിഭ്രാന്തി പടർത്തി പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തരുത്. മലയോര മേഖലയിലെ ജന സമൂഹത്തെ ബാധിക്കുന്ന ഒന്നായിരുന്നു 2022 ജൂൺ മൂന്നിന് സുപ്രീം കോടതി പ്രഖ്യാപിച്ച ബഫർ സോൺ വിധി. എന്നാൽ രാജ്യത്തെ കേന്ദ്ര സർക്കാരിനെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിനെയോ കേൾക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ആവാസ വ്യവസ്ഥയ്ക്കും ബാധകമാകുന്ന ഈ വിധി പ്രഖ്യാപിച്ചത് നിയമ രംഗത്തെ ആളുകളെ പോലും അമ്പരപ്പിച്ച ഒന്നായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വ്യക്തമാക്കുന്നു.

 kmohanna-

ഈ വിധി ഏറെ ബാധിക്കുന്ന കേരളം, മാതൃകാ പരമായ നീക്കങ്ങൾ ആണ് പിന്നീട് നടത്തിയത്. സുപ്രീം കോടതിയിലെ ഉയർന്ന അഭിഭാഷകരുമായി ചർച്ച ചെയ്ത് പുനഃപരിശോധന ഹരജി കൊടുക്കുകയും മറ്റൊരു ഹരജി നൽകാൻ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചൊലുത്തുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയിട്ടുണ്ട്. ഈ ഹരജികൾ പരിഗണിച്ച സുപ്രീം കോടതി ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം പരിഗണിക്കാതെ അന്തിമ വിധി ഉണ്ടാകില്ല എന്ന് വാക്കാൽ ഉറപ്പ് നൽകുകയും ചെയ്തത് നമ്മൾ കണ്ടതാണ്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ച് നടത്തിയ നിരീക്ഷണങ്ങൾ നമുക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു. പുനഃപരിശോധനാ ഹർജികളുടെ അടിസ്ഥാനത്തിൽ ആണ് ഈ നിരീക്ഷണങ്ങൾ ഉണ്ടായിട്ടുള്ളത്.

ഈ വിഷയത്തിൽ സമഗ്രമായ പഠനവും സർവേയും ആവശ്യമായതിനാൽ അതിനു റവന്യൂ - വനം - തദ്ദേശസ്വയഭരണ വകുപ്പുകൾ ഏകോപിപ്പിച്ച് കൊണ്ട് ദ്രുത ഗതിയിലുള്ള പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ പരിണിത പ്രജ്ജനായ ഹൈകോടതി മുൻ ജസ്റ്റീസ് ശ്രീ തോട്ടത്തിൽ രാധാകൃഷ്ണൻ അഗ്യക്ഷനായി ഒരു സമിതി കൂടി സർക്കർ രൂപീകരിച്ചു. ഇത്തരത്തിൽ മുന്നൊരുക്കങ്ങൾക്ക് സമയം നൽകാതെ വന്ന ബഫർ സോൺ വിധിയെ നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമ പഞ്ചായത്തുകളും ശ്രമിക്കുമ്പോൾ , ചില നിഷിപ്ത താല്പര്യ കക്ഷികൾ പ്രതിപക്ഷത്തിൻ്റെ നാവുകളായി മാറി കൊണ്ട് ജനങ്ങളെ അനാവശ്യ പരിഭ്രാന്തിയിലേക്ക് തള്ളി വിടുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നു.

ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്

ബഫർ സോൺ ജനവാസ മേഖലയെ ഒഴിവാക്കി നിർണയിക്കണം എന്നും ബഫർ സോൺ വിധിയുടെ മറവിൽ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനാ സമരങ്ങളിൽ കൂടി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും എതിരെ സിപിഐഎം നേതൃത്വത്തിൽ വമ്പിച്ച ജനകീയ പ്രചരണത്തിന് തയ്യാറെടുക്കുകയാണ്. അതിൻ്റെ ഭാഗമായി സി പി ഐ എം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തലത്തിൽ രണ്ടു കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Kozhikode
English summary
Buffer Zone: Don't scare the public by spreading panic: Kozhikode CPM organizes political march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X