കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണ്‍: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം: സിപിഎം

Google Oneindia Malayalam News

കോഴിക്കോട്‌: ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ ഉള്‍പ്പെട്ട ചെമ്പനോട, ചങ്ങരോത്ത്‌, ചക്കിട്ടപാറ, കൂരാച്ചുണ്ട്‌, കട്ടിപ്പാറ, പുതുപ്പാടി എന്നീ പ്രദേശങ്ങള്‍ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന ഒരു നീക്കമാണുള്ളതെന്ന് സിപിഎം കോഴിക്കോട് ജില്ലാക്കമ്മറ്റി.

മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിനായി ഈ പ്രദേശങ്ങളെ മലബാര്‍ വന്യജീവി മേഖയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ കേന്ദ്രസര്‍ക്കാരിനോട്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിന്‌ ആവശ്യമായ സത്വര ഇടപെടല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

cpm

വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സമീപ കാലത്തായി ചില പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. വന്യജീവി സങ്കേതത്തിന് പത്ത് കിലോമീറ്റര്‍ ആകാശദൂരമുള്ള ഒരു ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്ത് കിലോമീറ്റര്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രായോഗികമാണെന്നും അതിനാല്‍ തന്നെ സ്വീകാര്യമല്ലെന്നുമാണ് കേരള സര്‍ക്കാരിന്‍റെ നിലപാടെന്നും പാര്‍ട്ടി വിശദീകരിച്ചിരുന്നു.

ഐപിഎല്‍ 2020; ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനമാണോ ലക്ഷ്യം?, സഞ്ജു മനസ്സ് തുറക്കുന്നുഐപിഎല്‍ 2020; ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനമാണോ ലക്ഷ്യം?, സഞ്ജു മനസ്സ് തുറക്കുന്നു

സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

Kozhikode
English summary
Buffer Zone of Malabar Wildlife Sanctuary: Central Government should withdraw notification: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X