കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബഫർസോൺ: മാപ്പുകളില്‍ കൃത്രിമത്വം കാട്ടി സർക്കാർ നങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രതിഷേധവുമായി കർഷകർ

Google Oneindia Malayalam News

കോഴിക്കോട്: മാപ്പുകളില്‍ ബഫർസോൺ മേഖലകൾ കുറച്ച് കാണിക്കുകയും സീറോ ബഫർസോൺ കാണിക്കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കർഷക സംഘടനയായ വിഫാം നേതാവ് സുമിന്‍ എസ് നെടുങ്ങാടന്‍. 2022 ജൂൺ മാസം 3 ന് സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരം ബഫർസോണിലാണ്. ബഫർസോണിൽ ഉൾപ്പെട്ട നിർമ്മിതകൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും സംപ്തബർ 3 ന് മുമ്പ് സെൻട്രൽ എം പവർ കമ്മിറ്റി മുഖേന സുപ്രീം കോടതിയിൽ സമർപ്പിക്കാൻ കോടതി അതത് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നു.

'നടിയെ കാമുകന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മർദ്ദം ചെലുത്തി': ഷീസനെതിരെ നടിയുടെ അമ്മ'നടിയെ കാമുകന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മർദ്ദം ചെലുത്തി': ഷീസനെതിരെ നടിയുടെ അമ്മ

കേരള സംസ്ഥാന സർക്കാർ ജൂലൈ 19 ന് ഉപഗ്രഹ സർവ്വെ നടപടികൾ ആരംഭിക്കുകയും ആഗസ്ത് 29 ന് റിപ്പോർട്ടാക്കുകയും തുടർന്ന് വിവര ശേഖരണത്തിനായി സംപ്തബർ അവസാന വാരം ജസ്റ്റിസ് തോട്ടത്തിൽ രാധകൃഷ്ണൻ ചെയർമാനായ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഡിസംബർ 12 ന് ഈ കമ്മീഷൻ ഉപഗ്രഹ സർവ്വെ പുറത്ത് വിടുകയും സർവ്വെയിൽ പെടാതെ പോയ നിർമ്മിതികൾ ഉണ്ടെങ്കിൽ സർവ്വെ നമ്പർ നോക്കി ഡിസംബർ 23 ന് മുമ്പ് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബഫർസോൺ മേഖലകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ സംഘടിക്കുകയും ഉപഗ്രഹ സർവ്വെയിലെ ആശങ്കകളും അപാകതകളും വ്യക്തമാക്കി സമര മുഖത്തേക്ക് ഇറങ്ങിയതോടെ ഉപഗ്രഹ സർവ്വെയിൽ അപാകതയുണ്ടെന്നും ഗ്രൗണ്ട് സർവ്വെ നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 buffrzonr-

അതിന് ശേഷം ഉപഗ്രഹ സർവ്വെക്ക് പുറമെ രണ്ട് മാപ്പുകൾ വീണ്ടും സർക്കാർ പ്രസിദ്ധീകരിച്ചു. ഈ രണ്ട് മാപ്പുകളിലും ബഫർസോൺ മേഖലകൾ കുറച്ച് കാണിക്കുകയും സീറോ ബഫർസോൺ കാണിക്കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങൾ തണുപ്പിക്കുകയാണ് ചെയ്യാൻ ശ്രമിക്കുന്നത്.

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരം ബഫർസോൺ എന്നതാണ് സുപ്രീം കോടതി തീരുമാനം . ബഫർസോണിൽ നിലവിലുള്ള നിർമ്മിതികൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും സെട്രൽ എംപവർ കമ്മിറ്റി മുഖേന സുപ്രീം കോടതിയിൽ എത്തിക്കുവാനുള്ള നടപടികളാണ് അടിയന്തരമായി ചെയ്യേണ്ടത്. വന്യജീവി സങ്കേതത്തിൽ നിന്നും ഒരു കി.മീറ്റർ ദൂരം ബഫർസോൺ കൃത്യമാക്കിയാൽ മാത്രമെ നിർമ്മിതികളുടെ സർവ്വെ കൃത്യമാവുകയുള്ളൂ. നിലവിലെ മൂന്ന് മാപ്പുകളും ഒരു കി.മീറ്റർ ദൂരം ബഫർസോൺ പൂർണ്ണമായും അടയാളപ്പെടുത്താത്തതിനാൽ ഗ്രൗണ്ട് സർവ്വെ പൂർണ്ണതിയിലെത്തിക്കുവാനോ സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയെടുക്കുവാനൊ സാധ്യമാവുമെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Kozhikode
English summary
Bufferzone: Govt misleads us by falsifying maps; says farmers leader sumin s nedungadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X