സിനിമ താരം ഉള്‍പ്പെടേയെത്തിയ ഉദ്ഘാടനം ഇന്നലെ; പിന്നാലെ ഫറോക്ക് പാലത്തില്‍ ബസ് അപകടം
കോഴിക്കോട്: നവീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം തുറന്ന ഫറോക് പഴയ പാലത്തില്‍ ബസ് ഇടിച്ചു. അപകടത്തില്‍ ബസിന്റെ മുകൾ ഭാഗം അടർന്നുവീണു. ഇന്ന് പുലര്‍ച്ചെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ മുകള്‍ ഭാഗത്ത് തട്ടി ബസിന്റെ മുകളിലെ എസിയുടെ ഭാഗങ്ങളാണ് തകര്‍ന്നത്.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം
പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ക്കും കേടുപാടുകളുണ്ട്. ബസ് പിന്നീട് സ്ഥലത്തുനിന്നും നീക്കി. ഉയരം സംബന്ധിച്ച മതിയായ മുന്നറിയിപ്പ് ബോഡില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

ഫറോക്ക് പഴയപാലം മോടിപിടിപ്പിച്ച് ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തിരുന്നു. ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കിയ ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം നാടിനു സമർപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഫറോക്ക് പഴയ പാലത്തിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഒട്ടേറെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലം സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണ പേറുന്ന ഫറോക്ക് പഴയ പാലം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്തോടെ പഴയ പ്രതാപവും പ്രൗഡിയും വീണ്ടെടുക്കും. മതസൗഹാർദ്ദത്തിന്റെ, ജനാധിപത്യബോധത്തിന്റെ, സാമ്രാജ്യത്വ വിരുദ്ധതയുടെ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെയെല്ലാം പ്രതീകം കൂടിയാണ് ഫറോക്ക് പഴയ ഇരുമ്പ് പാലം. നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പാലത്തിൽ സ്ഥിരമായി വെളിച്ചമുണ്ടാകാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും ചാലിയാറിന് കുറുകെയുള്ള ഈ പാലം സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുകളിലെ കമാനങ്ങൾ തകർന്ന് അപകടാവസ്ഥയിലായ പാലം 90 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ കവാടത്തിൽ 3.60 മീറ്റർ ഉയരത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങളുടെ പ്രവേശനം തടയുന്നതിന് പുതിയ സുരക്ഷാകമാനം സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ചു പൂർണമായും തകർന്ന പാലത്തിന്റെ ഒമ്പത് ഇരുമ്പ് കമാനങ്ങൾ പൂർണമായും പുതുക്കിപ്പണിതിട്ടുണ്ട്. പാലത്തിന്റെ തുരുമ്പെടുത്ത മറ്റു ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും പാലത്തിലെ തുരുമ്പുകൾ പൂർണമായും നീക്കുകയും ചെയ്തു. പാലത്തിന് വെള്ളി നിറത്തിലുള്ള പെയിന്റടിക്കുകയും പാലത്തിന് സമീപം റോഡിനിരുവശവും പൂട്ടുകട്ട പാകി നടപ്പാത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സിനിമാ താരം കലാഭവൻ ഷാജോൺ വിശിഷ്ടാതിഥിയായിരുന്നു. നാടിന്റെ ആഘോഷത്തിൽ പങ്കുചേരാനെത്തിയ താരം ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന നാടൻ പാട്ട് ആലപിച്ചപ്പോൾ ജനം ഒന്നടങ്കം ഹർഷാരവം മുഴക്കി. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ഫറോക്ക് മുൻസിപ്പാലിറ്റി കൗൺസിലർ കെ ടി എ മജീദ്, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ പ്രതിനിധി എം ഗിരീഷ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications