കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാരലല്‍ സര്‍വീസിനെതിരെ വടകര-പേരാമ്പ്ര റൂട്ടിലെ ബസ് പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു

  • By Desk
Google Oneindia Malayalam News

വടകര : വടകര -പേരാമ്പ്ര റൂട്ടിലെ ബസ് പണിമുടക്ക് മൂലം വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ബസുകള്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ജീപ്പുകള്‍ നടത്തുന്ന പാരലല്‍ സര്‍വീസിനെതിരെയാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തിയത്.

ബസ് ഓടാത്തത് മൂലം സമയത്തിന് സ്‌കൂളുകളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടി. ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായതിനാല്‍ സാധാരണ പണിമുടക്ക് ദിനത്തില്‍ യാത്രക്കാരെ കയറ്റാന്‍ രംഗത്തു വരുന്ന ടാക്‌സിയല്ലാത്ത വാഹനങ്ങളുമുണ്ടായിരുന്നില്ല. കുറഞ്ഞ ജീപ്പുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ഇതാണ് ഗതാഗത പ്രശ്‌നം രൂക്ഷമാക്കിയത്.

news

വടകര-പേരാമ്പ്ര റൂട്ടിലെ പാരലല്‍ സര്‍വ്വീസ് തങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ഏറെ കാലമായി ബസ് ഉടമകള്‍ പരാതിപ്പെടുന്നുണ്ട്. ജീപ്പുകളും ഓട്ടോ റിക്ഷകളും ബസുകളുടെ മുന്നിലും പിന്നിലുമായി സര്‍വ്വീസ് നടത്തുന്നതിലൂടെ ബസുകള്‍ക്ക് ലഭിക്കേണ്ട കളക്ഷന്‍ ഗണ്യമായി കുറയുന്നുവെന്നാണ് ഉടമകളുടെ പരാതി. എന്നാല്‍ ബസുടമള്‍ ആരോപിക്കുന്നത് പോലെ തങ്ങള്‍ സര്‍വീസ് നടത്താറില്ലെന്നാണ് ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്.

അതേസമയം ഇന്ന് രാവിലെ ആര്‍.ഡി.ഒ ഓഫീസില്‍ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ബസുടമകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ സര്‍വ്വീസ് നടത്തുന്ന ജീപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Kozhikode
English summary
Bus strike in vadakara - perambra route against parallel service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X