കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികൾ മണ്ണിനെ അറിയട്ടെ: കോഴിക്കോട് ശലഭോദ്യാനം പദ്ധതിക്ക് തുടക്കം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന കുടുംബശ്രീ മിഷൻ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി ആവിഷ്ക്കരിച്ച ശലഭോദ്യാനം പദ്ധതിയ്ക്ക് തുടക്കമായി. കോർപ്പറേഷൻ തല ഉദ്ഘാടനം കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ എൻ.ജയഷീലയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ മീരാദർശക് ഉദ്ഘാടനം ചെയ്തു. പഴയ കോർപ്പറേഷൻ ഓഫീസ് പരിസരത്താണ് ഉദ്യാനം സ്ഥാപിച്ചത്.

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ മണ്ണിനെ കുറിച്ചും കാടിനെ കുറിച്ചും, പരിസ്ഥിതിയെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്നും അതുവഴി പ്രകൃതിയോട് കൂടുതൽ അടുത്തറിയാനും സഹായിക്കുന്ന പദ്ധതിയാണിത്. വിവിധ സർക്കാർ സ്ഥാപനങ്ങളിലും പബ്ലിക് സ്ഥലങ്ങളിലുമുള്ള 1 സെന്റ് മുതൽ 3 സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് ഉദ്യാനങ്ങൾ സ്ഥാപിക്കുക. ഒന്നാം ഘട്ടമായി കോർപ്പറേഷൻ സി.ഡി.എസി ന്റെ നേതൃത്വത്തിൽ ഓരോ വാർഡിലും ചുരുങ്ങിയത് ഇത്തരം ഒരു കേന്ദ്രം കണ്ടെത്തി ഓരോ ഉദ്യാനങ്ങൾ സ്ഥാപിക്കും. കൂടാതെ സി.ഡി.എസ് തലത്തിൽ ബാലസഭ കുട്ടികൾക്കായി പരിസ്ഥിതിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിക്കും.

buttrflygarden-

കോർപ്പറേഷൻ തല ഉദ്ഘാടനം കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ എൻ.ജയഷീലയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ മീരാദർശക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ അസി.മിഷൻ കോ-ഓഡിനേറ്റർ ക്ഷേമ, സി.ഡി.എസ് നോർത്ത് ചെയർപേഴ്സൺ ടി.കെ.ഗീത എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. പ്രോജക്ട് ഓഫീസർ എം.വി. റംസി ഇസ്മായിൽ സ്വാഗതവും സെൻട്രൽ ചെയർപേഴ്സൺ ഒ.രജിത നന്ദിയും പറഞ്ഞു.

Kozhikode
English summary
butterfly ganrden scheme started in kozhikkodebutterfly ganrden scheme started in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X