കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുവണ്ണൂർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികളുടെ യോഗം ഉടന്‍ വിളിക്കും

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 15 കക്കറമുക്ക് ഡിവിഷനിൽ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാർഡാണ് കക്കറമുക്ക്. ഉപതിരഞ്ഞെടുപ്പിന് നാമ നിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒൻപതാണ്. ഫെബ്രുവരി പത്തിന് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഫെബ്രുവരി 27ന് നടത്തും. മാർച്ച് 1 ന് രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

ജില്ലയിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടർ കെ ഹിമയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കാൻ വരണാധിക്കാരിക്ക് നിർദേശം നൽകി. നോമിനേഷൻ വിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭ്യമാക്കും. ഉപതിരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 vote

ചെറുവണ്ണൂർ കക്കറമുക്കിലെ അൽ അമീൻ പബ്ലിക് സ്കൂളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിംഗ് വിതരണ- സ്വീകരണ -സ്ട്രോങ്ങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററാണ്. യോഗത്തിൽ എ ഇ ഒ ഓഫീസ് മേലടിയിലെ സീനിയർ സൂപ്രണ്ടും വരണാധികാരിയുമായ ഷാജു എ.ജി, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയും ഉപവരണാധികാരിയായ രാമചന്ദ്രൻ എം തുടങ്ങിയവർ പങ്കെടുത്തു.

കാസർകോട്, ഇടുക്കി ജില്ലകള്‍ ഒഴികേയുള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതാം തിയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ മാർച്ച് 10 മണിക്ക് നടത്തും. പതിനഞ്ചാം വാർഡില്‍ നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും നിർണ്ണായകമാണ്. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ ഭരണം അവർക്ക് സ്വന്തമാക്കാന്‍ സാധിക്കും.

Kozhikode
English summary
By-elections in Cheruvannur Panchayat: A meeting of political parties will be called soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X