ഇത് കവിതയ്ക്ക് പക്ഷാഘാതം വന്ന കാലം: സി രാധാകൃഷ്ണന്, പ്രസ്താവന പികെ ഗോപിയുടെ സ്വീകരണത്തില്‍!
കോഴിക്കോട്: മലയാള കവിതയ്ക്ക് പക്ഷാഘാതം വന്ന കാലമാണിതെന്ന് എഴുത്തുകാരന് സി. രാധാകൃഷ്ണന്. താളബോധവും അര്‍ഥബോധവും വൃത്തവും സംഗീതവുമൊന്നുമില്ലാതെ പക്ഷാഘാതം വന്ന അവസ്ഥയിലാണ് മലയാള കവിത. ഇതിനെ ഉഴിഞ്ഞു നേരെയാക്കാനുള്ള ബാധ്യതയാണ് പി.കെ ഗോപിയെപ്പോലുള്ള കവികള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സി. രാധാകൃഷ്ണന് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കവി പി.കെ ഗോപിക്കു നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണുതിന്ന വായിലേ വിശ്വരൂപം കാണാനാവൂ എന്നെഴുതിയ കവിയാണ് പി.കെ ഗോപി. മലയാള കവിതയുടെ വിശ്വരൂപം കാണണമെങ്കിലും മണ്ണുതിന്ന വായില്‍ത്തന്നെ നോക്കണം എന്ന ധ്വനിയുണ്ട് ഈ വരികളില്‍. പാരമ്പര്യത്തോട് ഇടയ്ക്ക് പിണങ്ങാറുണ്ടെങ്കിലും അതില്‍നിന്ന് വിട്ടുപോകാത്തതാണ് പി.കെ ഗോപിയുടെ കവിതകളെന്നും സി. രാധാകൃഷ്ണന് പറഞ്ഞു. സാധാരണക്കാരനെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തില്‍നിന്ന് സാഹിത്യം വഴിമാറുന്നുവെന്നും ഇതിനു പരിഹാരമായി എഴുത്തിന്റെ പുതുവഴികള്‍ തേടേണ്ടതുണ്ടെന്നും താമരൈ മാസിക പത്രാധിപര്‍ എസ്. മഹേന്ദ്രന് പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലന് അധ്യക്ഷനായിരുന്നു. ആലങ്കോട് ലീലാകൃഷ്ണന്, എം.പി അബ്ദുല്‍ സമദ് സമാദനി, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, അഷറ്ഫ് കുരുവട്ടൂര്‍, സി.പി സദാനന്ദന് എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications