കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് കവിതയ്ക്ക് പക്ഷാഘാതം വന്ന കാലം: സി രാധാകൃഷ്ണന്‍, പ്രസ്താവന പികെ ഗോപിയുടെ സ്വീകരണത്തില്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലയാള കവിതയ്ക്ക് പക്ഷാഘാതം വന്ന കാലമാണിതെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍. താളബോധവും അര്‍ഥബോധവും വൃത്തവും സംഗീതവുമൊന്നുമില്ലാതെ പക്ഷാഘാതം വന്ന അവസ്ഥയിലാണ് മലയാള കവിത. ഇതിനെ ഉഴിഞ്ഞു നേരെയാക്കാനുള്ള ബാധ്യതയാണ് പി.കെ ഗോപിയെപ്പോലുള്ള കവികള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം നേടിയ കവി പി.കെ ഗോപിക്കു നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

<strong>ആറ് മാസത്തേക്ക് വിദേശത്ത് കറങ്ങണ്ട: മന്ത്രിമാര്‍ക്ക് യോഗിയുടെ താക്കീത്, ലക്ഷ്യം തിരഞ്ഞെടുപ്പ്!</strong>ആറ് മാസത്തേക്ക് വിദേശത്ത് കറങ്ങണ്ട: മന്ത്രിമാര്‍ക്ക് യോഗിയുടെ താക്കീത്, ലക്ഷ്യം തിരഞ്ഞെടുപ്പ്!

മണ്ണുതിന്ന വായിലേ വിശ്വരൂപം കാണാനാവൂ എന്നെഴുതിയ കവിയാണ് പി.കെ ഗോപി. മലയാള കവിതയുടെ വിശ്വരൂപം കാണണമെങ്കിലും മണ്ണുതിന്ന വായില്‍ത്തന്നെ നോക്കണം എന്ന ധ്വനിയുണ്ട് ഈ വരികളില്‍. പാരമ്പര്യത്തോട് ഇടയ്ക്ക് പിണങ്ങാറുണ്ടെങ്കിലും അതില്‍നിന്ന് വിട്ടുപോകാത്തതാണ് പി.കെ ഗോപിയുടെ കവിതകളെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു. സാധാരണക്കാരനെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തില്‍നിന്ന് സാഹിത്യം വഴിമാറുന്നുവെന്നും ഇതിനു പരിഹാരമായി എഴുത്തിന്റെ പുതുവഴികള്‍ തേടേണ്ടതുണ്ടെന്നും താമരൈ മാസിക പത്രാധിപര്‍ എസ്. മഹേന്ദ്രന്‍ പറഞ്ഞു.

pkgopi-15

സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ അധ്യക്ഷനായിരുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍, എം.പി അബ്ദുല്‍ സമദ് സമാദനി, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, അഷറ്ഫ് കുരുവട്ടൂര്‍, സി.പി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
C Radhakrishnan about current situation in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X