കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജൂലൈ 1 മുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്ക് വീണ്ടും ത്രൈമാസ നികുതി ഇളവ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യബസുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ മൂന്നുമാസത്തേക്ക് കൂടി പൂര്‍ണ്ണമായും നികുതി ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ടൂറിസ്റ്റ് ബസുകള്‍ക്കും സ്‌ക്കൂള്‍ ബസുകള്‍ക്കും ഈ നികുതിയിളവ് ലഭിക്കും.

സ്റ്റേറ്റ് കാരേജുകള്‍ക്ക് കഴിഞ്ഞ മാസം ചാര്‍ജ് വര്‍ധനവ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് നികുതി ഇളവ് മൂന്ന് മാസത്തേക്ക് കൂടി നല്‍കുന്നത്. നേരത്തെ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇത് വഴി സര്‍ക്കാരിന് 94 കോടി വരുമാനത്തില്‍ കുറവുണ്ടാവും.

നികുതി ഇളവ് നല്‍കിയാല്‍ ബസുകള്‍ക്ക് സര്‍വീസുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരുന്നത്. വിവാഹങ്ങളടക്കം എല്ലാ ആഘോഷങ്ങളും ആര്‍ഭാട രഹിതമായി നടത്താന്‍ തുടങ്ങിയതോടെയാണ് ടൂറിസ്റ്റ് ബസുകളും കട്ടപുറത്തെത്തിയത്. ആ സാഹചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് പരിഗണിക്കുന്നത്.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
bus

നികുതി ഇളവിന് പുറമേ മറ്റ് ഇളവുകളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. രണ്ടില്‍ കൂടുതല്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി അനുമതി നല്‍കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കുന്ന അതേ സമയത്ത് തന്നെ ഇതും പരിഗണിക്കാനാണ് തീരുമാനം. നിലവില്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തുടരും. ആവശ്യത്തിന് ബുക്കിംഗ് ലഭിച്ചില്ലെങ്കില്‍ സര്‍വ്വീസ് റദ്ദാക്കുകയും യാത്രക്കാരന് തുടര്‍ന്ന് വരുന്ന സര്‍വ്വീസില്‍ സീറ്റ് ഉറപ്പാക്കും. അതിന് താല്‍പ്പര്യമില്ലാത്തവര്‍ക്ക് പണം തിരിച്ചു നല്‍കാനാണ് തീരുമാനം.

സുധ സുന്ദരി നാരായണന് പൗരത്വം നൽകി ഡൊണാള്‍ഡ് ട്രംപ്, ആദരവ് വൈറ്റ് ഹൗസിലെ പ്രത്യേക ചടങ്ങിൽസുധ സുന്ദരി നാരായണന് പൗരത്വം നൽകി ഡൊണാള്‍ഡ് ട്രംപ്, ആദരവ് വൈറ്റ് ഹൗസിലെ പ്രത്യേക ചടങ്ങിൽ

കോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഇങ്ങനെകോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഇങ്ങനെ

സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി, പരീക്ഷ നടത്താതെ ജയിപ്പിക്കാനാകില്ലസര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി, പരീക്ഷ നടത്താതെ ജയിപ്പിക്കാനാകില്ല

Kozhikode
English summary
Cabinet has decided announce tax cut for private and tourist buses due to covid-19 crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X