അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രിസ്ഥാനം: ലഭിച്ചത് അര്‍ഹമായ പരിഗണന: എപി അബ്ദുള്‍ വഹാബ്
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിലേക്ക് നാല് ഏകാംഗ കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ ഇടം നല്‍കാന്‍ തീരുമാനിച്ചതോടെ മന്ത്രി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഐഎന്‍എല്‍. 25 വര്‍ഷത്തെ ഇടത് സഹകരണത്തില്‍ നേരത്തെ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ടെങ്കിലും മന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത് ഇതാദ്യമാണ്. അതിരറ്റ സന്തോഷത്തിന്റെയും ആത്മാഭിമാനത്തിന്റെയും ദിവസമാണിന്ന് എന്നായിരുന്നു മന്ത്രി പദവി ഉറപ്പിച്ചതിന് പിന്നാലെയുള്ള ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബിന്‍റെ പ്രതികരണം. കാലം കാത്തുവെച്ച ഈ ചരിത്ര മുഹൂർത്തിന്റെ പണിപ്പുരയിൽ വിയർപ്പണിഞ്ഞ എല്ലാ പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അതിരറ്റ സന്തോഷത്തിന്റെയും ആത്മാഭിമാനത്തിന്റെയും ദിവസമാണിന്ന്. പ്രിയ സുഹൃത്ത്, പാർട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർ ഭരണ സർക്കാറിൽ മന്ത്രിയായി സ്ഥാനമേറ്റെടുക്കുമെന്ന് ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആദ്യ ടേം മന്ത്രിയാവുകയെന്ന പരിഗണനയും അഹമ്മദ് സാഹിബിന് ലഭ്യമായിരിക്കുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍
കാലം കാത്തുവെച്ച ഈ ചരിത്ര മുഹൂർത്തിന്റെ പണിപ്പുരയിൽ വിയർപ്പണിഞ്ഞ എല്ലാ പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ. അർഹമായ പരിഗണന നൽകി പാർട്ടിയെ ആദരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമാദരണീയ നേതാക്കൾക്കുമഭിവാദ്യങ്ങൾ. വിപ്ലവ കേരളത്തിന്റെ സൂര്യ നക്ഷത്രം, ജനനായകൻ സഖാവ് പിണറായി വിജയന്റെ കാബിനറ്റിലാണ് പാർട്ടിക്കിടമെന്നത് ഈ സന്തോഷത്തിന് കൂടുതൽ പകിട്ടേകുന്നു. പ്രിയ സുഹൃത്ത്, പാർട്ടിയുടെ നായകൻ അഹമ്മദ് ദേവർകോവിലിന് നൂറു നിറം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ!
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications