കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജനറല്‍ ആശുപത്രി കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രം, ഐസിയുവും സ്ട്രോക്ക് യൂണിറ്റും സജ്ജം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് ചികിത്സയ്ക്കായി ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി. ഇതിനി കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി. ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.

covid

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതർക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. നാഷണൽ ഹെൽത്ത്‌ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയത്''.

കോഴിക്കോട് ജില്ലയിൽ 95 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10 പേരാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 5 പേർ. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 75 പേരാണ്. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കും. കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.

ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!

അതിനിടെ സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!

Kozhikode
English summary
Calicut Government General Hospital to be Covid special treatment centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X