മാസ്ക് മരണത്തിലേക്ക് നയിക്കുന്നു; വനിത ലീഗിന്റെ നോട്ടീസ്; പയ്യോളി പൊലീസ കേസെടുത്തു
കോഴിക്കോട്: കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി മാസ്ക് ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരില്‍ നിന്നും സമ്പര്‍ക്കം വഴി കൊവിഡ് പടരുന്നത് തടയാനാണ് മാസ്ക് ധരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്. എന്നാല്‍ അതിനിടെ മാസ്ക് ഉപയോഗിക്കുന്നതിനെ പ്രചാരണം നടത്തി വെട്ടിലായിരിക്കുകയാണ് വനിത ലീഗ് പ്രവര്‍ത്തകര്‍. മാസ്ക് ധരിക്കുന്നതിനെതിരെ വ്യാജ പ്രചരണം നടത്തിയ വനിത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം

വനിതാ ലീഗ്
കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി കോടിക്കലിലെ 12 ആം വനിത ലീഗ് കമ്മിറ്റിയാണ് മാസ്ക് ഉപയോഗവുമായി ബന്ധപ്പെട്ട് വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തത്. നേരത്തെ ഈ നോട്ടീസ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് അത് വനിത ലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്നു.

മാസ്കിന്റെ പാര്‍ശ്വഫലങ്ങള്‍
മാസ്കിന്റെ പാര്‍ശ്വഫലങ്ങള്‍ എന്ന തലകെട്ടില്‍ നാല് പോയിന്റുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസ്ക് ഒരു നിശ്ചിതസമയത്തേക്ക് ഉപയോഗിക്കണമെന്നും നിങ്ങള്‍ ഇത് വളരെ കാലം ധരിക്കുകയാണെങ്കില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന് നോട്ടീസില്‍ പറയുന്നു.

ഓക്സിജന്‍ കുറക്കുന്നു
മാസ്ക് വളരെ കാലം ധരിക്കുന്നത് വഴി രക്തത്തിലെ ഓക്സിജന്‍ കുറക്കുന്നു, തലച്ചോറിലെ ഓക്സിജന്‍ കുറക്കുന്നു, നിങ്ങള്‍ക്ക് ബലഹീനത അനുഭവിക്കാന്‍ തുടങ്ങുന്നു. മരണത്തിലേക്ക് നയിക്കുന്നുവെന്നു തുടങ്ങിയ കാര്യങ്ങളാണ് നോട്ടിസില്‍ പറയുന്നത്. നോട്ടിസില്‍ തന്നെ ചില കണ്‍സള്‍ട്ടിംഗ് പോയിന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാസ്ക് ധരിക്കരുത്
നിങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ മാസ്ക് ധരിക്കരുത്, മാസ്ക് ധരിച്ച് എസി ഉള്ള കാറില്‍ യാത്ര ചെയ്യുന്നവരെ നിരന്തരം കാണുന്നുണ്ടെന്നും ഇത് അജ്ഞതകൊണ്ടാണോ നിരക്ഷരര്‍ ആയത് കൊണ്ടാണോയെന്ന് വ്യക്തമല്ലെയെന്ന് നോട്ടിസില്‍ പറയുന്നു. രണ്ടാമതായി മാസ്ക് വീട്ടില്‍ ഉപയോഗിക്കരുത്.

മറ്റ് നിര്‍ദേശങ്ങള്‍
തിരക്കേറിയ സ്ഥലത്തും ഒന്നോ അതിലധികമോ വ്യക്തികളുമായി അടുത്ത ബന്ധത്തിലായിരിക്കുമ്പോള്‍ മാത്രം മാസ്ക് ഉപയോഗിക്കുക, ആള്‍ക്കൂട്ടില്‍ നിന്നും നിന്നും സ്വയം വേര്‍പ്പെടുത്തി കൊണ്ട് മാസ്കിന്റെ ഇപയോഗം കുറക്കുക, (സാമൂഹിക അകലം), എല്ലായ്പോഴും രണ്ടോ അതില്‍ അധികമോ മാസ്കുകള്‍ കയ്യില്‍ കരുതുക, ഓരോ നാലോ അഞ്ചോ മണിക്കൂറില്‍ മാസ്ക് മാറ്റി ഉപയോഗിക്കുക, നനഞ്ഞ മാസ്കുകള്‍ ഉപയോഗിക്കരുതെന്നും കനം കുറഞ്ഞ മാസ്കുകള്‍ ഉപയോഗിക്കരുതെന്നും നോട്ടീസില്‍ പറയുന്നു.

കേസ്
വനിത ലീഗ് പുറത്തിറക്കിയ ഈ നോട്ടീസ് എല്ലാവരിലേക്കും എത്തിക്കണമെന്നും അവര്‍ പറയുന്നു. എന്നാല്‍ നോട്ടീസ് ശ്രദ്ധയില്പ്പെട്ടതോടെയൊണ് കേസെടുത്തത്. പയ്യോളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേരള പൊലീസ് ആക്ട് 118 ഇ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.