സ്ഥാനാർത്ഥിയെ കൊവിഡ് രോഗിയാക്കി ആശുപ്രതിയിലാക്കി: ആരോപണവുമായി യുഡിഎഫ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥിയെ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ആശൂപത്രിയിലാക്കിയെന്ന ആരോപണവുമായി യുഡിഎഫ്. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ കൊവിഡ് ടെസ്റ്റില്‍ അട്ടിമറി നടന്നെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
ഹെല്‍ത്ത് സെന്ററില്‍ നടന്ന കൊവിഡ് പരിശോധനയില്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സജിനി ദേവരാജനും പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ 20 ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു സജിനിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മകനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പഞ്ചായത്ത് സജിനിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ സംശയം സൃഷ്ടിച്ചത്.

തുടര്‍ന്ന് കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളില്‍ സജിനി പരിശോധനയ്ക്ക് വിധേയമായിരുന്നു. അപ്പോഴെല്ലം കൊവിഡ് നെഗറ്റീവ് ഫലമാണ് പുറത്ത് വന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന തലക്കുളത്തൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് ആരോപിക്കുന്നത്. സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും സർക്കാരിനെയും സിപിഎമ്മിനെയും എതിർക്കും; വിജിലൻസിനെ കാണിച്ചാല്‍ പിന്മാറില്ല; സതീശന്
ചലച്ചിത്ര അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി, എന്നാല്‍ അവരുടെ ഒരു വാദവും അംഗീകരിച്ചില്ല: കമല്‍