കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ്; ആദ്യ മൂന്ന് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു
താമരശ്ശേരി: കെസിവൈഎം ( കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ്) താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ് സെലിബ്രേഷനിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. നക്ഷത്ര നിർമ്മാണത്തില്‍ അതുല്‍ ജയിംസ് പയ്യനാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍. 'കൊറോണ കാലത്തെ ക്രിസ്മസ് എങ്ങനെ ആഘോഷിക്കാം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസ മത്സരത്തില്‍ ലിസി ജോണ്‍ ( അശോകപുരം) ആണ് വിജയി. ക്രിസ്മസ് കാർഡ് നിർമ്മാണത്തില്‍ അന്ന മെറിൻ ജോസഫും ( കുണ്ടുതോടും) വിജയിച്ചു. വിജയികളെ കെ സി വൈ എം താമരശ്ശേരി രൂപത അഭിനന്ദിച്ചു.
ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സീസൺ 2 Portable Crib Making 2019 ൽ ഏറ്റവും വിജയകരമായി പൂർത്തിയാക്കിയ ക്രിസ്മസ് ചലഞ്ച് വ്യത്യസ്തയോടെ പുതുമയോടെയാണ് ഇത്തവണ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഡിസംബർ 1 മുതൽ 25 വരെ 10 ടാർജറ്റുകളാണ് ഉള്ളത്. ഇതില്‍ ആദ്യ മുന്നെണ്ണത്തിന്‍റെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്.

Recommended Video
ഏഴോളം മത്സരങ്ങല്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച രീതിയിലുള്ള പങ്കാളിത്തമാണ് ഇത്തവണയും ആഘോഷ പരിപാടികളില്‍ ഉണ്ടാവുന്നത്. ഏറ്റവും മികച്ച രീതിയിൽ ടാർജറ്റ് പൂർത്തിയാക്കുന്ന വിജയികള്‍ക്ക് ആഘര്‍ഷകമായ സമ്മാനങ്ങളും കെ സി വൈ എം താമരശ്ശേരി രൂപത നല്‍കുന്നു.












Click it and Unblock the Notifications