വടകരയില്‍ കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടി; ആറ് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം
വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ പട്ടാപ്പകല്‍ കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ആറ് പേര്‍ക്ക് കുത്തേറ്റെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഴത്തങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വില്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ നാല് പേര്‍ ഒളിവിലാണെന്നാണ് വിവരം.

കഞ്ചാവ് സംബന്ധിച്ച തര്‍ക്കമായിരുന്നു ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ഒളിവില്‍ പോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.












Click it and Unblock the Notifications