ഇരിങ്ങലിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു! 2 പേർക്ക് പരിക്ക്
പയ്യോളി; ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കൽ ലോറിയും കാറും ബൈക്കും അരകടത്തിൽ പെട്ട് രണ്ട് മരണം. കാർ യാത്രികരയായിരുന്ന അച്ഛനും മകളുമാണ് മരിച്ചത്. കണ്ണൂർ സ്വദേശി ആഷിക്ക് (49), മകൾ ആയിഷ (19) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം നടന്നത്.
ആഷിക്ക് ഗുരുതരാവസ്ഥയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകപം വഴിയും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്കു പോകുന്ന ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡിൽ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകിൽ വന്ന കാറും ബൈക്കും ടാങ്കറിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഫയർഫോഴ്സും പയ്യോളി പോലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായിരുന്നു.
Recommended Video













Click it and Unblock the Notifications