കാർ യാത്രക്കാരിയേയും കുടുംബത്തേയും മർദ്ദിച്ചു: നടക്കാവ് എസ്ഐക്കെതിരെ പൊലീസ് കേസ്
കോഴിക്കോട്: യുവതിയേയും കുടുംബത്തേയും മർദ്ദിച്ചെന്ന പരാതിയില്‍ നടക്കാവ് സ്റ്റേഷന്‍ എസഐക്കെതിരെ കേസ്. നടക്കാവ് എസ് ഐ വിനോദ് കുമാർ ഉള്‍പ്പെടേയുള്ള കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് പരാതി.
പരിക്കേറ്റ അത്തോളി സ്വദേശി അഫ്‌ന അബ്ദുള്‍ നാഫിക്ക് ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അഫ്നയും ഭർത്താവും കുട്ടികളും ഉൾപ്പടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാക്കൂർ കൊളത്തൂരിൽ വച്ച് എതിരെ വന്ന കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടാവുന്നത്. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളുമായാണ് വാക്കേറ്റമുണ്ടായത്. ഈ സമയത്ത് എസ് ഐ വിനോദ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.

അഫ്‌ന പൊലീസിനെ വിളിക്കാന്‍ നോക്കിയതോടെ യുവാക്കൾ വിനോദ് ഉള്‍പ്പെടേയുള്ളവരെ വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് ശേഷം ബൈക്കിലെത്തിയ നടക്കാവ് എസ് ഐ വിനോദ് കുമാറും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.പൊലീസ് അടിവയറ്റില്‍ തൊഴിച്ചെന്നാണ് അഫ്ന പരാതിയില്‍ പറയുന്നത്. പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും അഫ്‌ന ആരോപിച്ചു. കുടുംബാംഗങ്ങളുടെ മൊഴി എടുത്തെന്നും പരാതി അന്വേഷിച്ച് വരികയാണെന്നും കാക്കൂർ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications