വിദ്യാർത്ഥികൾക്ക് അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി
വടകര: ആയഞ്ചേരി പഞ്ചായത്തില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയവര്‍ക്കും ആയഞ്ചേരി ന്യൂസ് വാട്‌സ് ആപ് കൂട്ടായ്മയിലെ അംഗങ്ങളുടെ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളില്‍ ഉയര്‍ന്ന നിലയില്‍ പാസായ മക്കള്‍ക്കും ആയഞ്ചേരി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കി.
77 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സജിത അധ്യക്ഷയായി.

ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.വി.കുഞ്ഞിരാമന്‍, ബാബു കുളങ്ങരത്ത്, പി.പി അബ്ദുറഹ്മാന്‍ സംസാരിച്ചു. ഗ്രൂപ്പ് അഡ്മിന്‍ നാസര്‍ വരയാലില്‍ സ്വാഗതവും ജി.കെ പ്രശാന്ത് നന്ദിയും പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കോഴിക്കോട് ടീം ഇന്‍ക്യുേേബഷന്റെ കരിയര്‍ വിദഗ്ധരായ സയ്യിദ് ഷഹീറും നബീല്‍ മുഹമ്മദും കരിയര്‍ ഗൈഡന്‍സ്സ് ക്ലാസ് നടത്തി.












Click it and Unblock the Notifications