Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിലേക്ക് വന്ന വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം! 60കാരനെതിരെ കേസ്!

കോഴിക്കോട്: കരിപ്പൂരേക്ക് പ്രവാസികളുമായി വന്ന വിമാനത്തില്‍ ലൈംഗിക അതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുള്‍ ഖാദറിന് എതിരെ കരിപ്പൂര്‍ പോലീസ് കേസെടുത്തു. ഒമാന്‍- കോഴിക്കോട് വിമാനത്തില്‍ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗശ്രമത്തിലാണ് അബ്ദുള്‍ ഖാദറിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒമാനില്‍ നിന്ന് ഇന്നലെ രാത്രി 10.55നാണ് വിമാനം കേരളത്തിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ 4.30ന് വിമാനം കരിപ്പൂരില്‍ എത്തി. യാത്ര തുടങ്ങി ലൈറ്റ് അണച്ചത് മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കാന്‍ ആരംഭിച്ചതായി യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യുവതി വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. മാത്രമല്ല വിമാനക്കമ്പനിക്കും പരാതി നല്‍കി.

flight

Recommended Video

cmsvideo
    എന്റെ പൊന്ന് അള്ളാഹു ഈ കൊറോണ ഒന്ന് മാറ്റി തരാമോ | Oneindia Malayalam|

    ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടും യുവതി ഇയാളുടെ ഉപദ്രവത്തെ കുറിച്ച് പറഞ്ഞു. കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന ശേഷം വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതി നല്‍കി. എന്നാല്‍ രേഖാമൂലം പോലീസില്‍ പരാതിപ്പെടാനായിരുന്നു ലഭിച്ച നിര്‍ദേശം. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി ഇ മെയില്‍ വഴി മലപ്പുറം എസ്പിക്ക് പരാതി അയക്കുകയായിരുന്നു.

    മലപ്പുറം എസ്പി ഈ പരാതി കരിപ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ഐപിസി 354ാം വകുപ്പ് പ്രകാരമാണ് അബ്ദുള്‍ ഖാദറിന് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ക്ക് 60 വയസ്സാണ് പ്രായം എന്നാണ് റിപ്പോര്‍ട്ട്. സംഭവം വിശദമായി തന്നെ അന്വേഷിക്കുമെന്ന് കരിപ്പൂര്‍ പോലീസ് വ്യക്തമാക്കി. കേസെടുക്കാന്‍ വൈകിയത് പരാതിപ്പെടാന്‍ വൈകിയത് കൊണ്ടാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+