Get Updates
Get notified of breaking news, exclusive insights, and must-see stories!

"അഴിഞ്ഞാട്ടക്കാർ" എന്ന് പറഞ്ഞാല്‍..: ഉമ്മർ ഫൈസിക്കെതിരായ കേസില്‍ സർക്കാറിനെതിരെ സമസ്ത

കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരായ കേസില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. പണ്ഡിതന്മാർ മതവിധികൾ പറയേണ്ടവർ തന്നെയാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. പോലീസ് എടുത്ത കേസ് മതസ്പർദ്ധയുണ്ടാക്കുന്നു, മതവിധ്വേഷം വളർത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ അപരമത വെറുപ്പിൻ്റെ കണിക പോലും ഇല്ലാതെ പോലീസ് കാണിക്കുന്ന താല്പര്യം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മതപണ്ഡിതന്മാർ സദാചാര ബോധത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും. ഒരു ചങ്ങലക്കും അതിനെ ബന്ധിപ്പിക്കാനാവില്ല. മതത്തിന്റെ പ്ലാറ്റ്ഫോം അവകാശപ്പെടുകയും ന്യൂനപക്ഷ ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നവർ ആനുകൂല്യം പറ്റുന്ന മതത്തിൻ്റെ മൂല്യങ്ങളെ അധിക്ഷേപിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. നാസർ ഫൈസിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

nasar-faizy-koodathai

പണ്ഡിതന്മാർ മതവിധികൾ പറയേണ്ടവർ തന്നെ. കഴിഞ്ഞ മൂന്ന് മൂസം മുമ്പ് സമസ്ത സിക്രട്ടറി ബഹു:ഉമ്മർ ഫൈസി മുക്കം ഒരു ചാനൽ ചർച്ചക്കിടെ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത് സുഹറ എന്നവർ കൊടുത്ത പരാധിയിൽ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നു. ജാമ്യമില്ലാ വകുപ്പാണത്രെ പോലീസ് ചുമത്തിയത്.

ഇസ്ലാമിക വിധികൾ പാലിക്കാതെ അഴിഞ്ഞാടുന്നു എന്ന പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കലാണെന്നാണ് പരാധിയെന്നാണ് അറിയാൻ കഴിഞ്ഞത്.
"അഴിഞ്ഞാട്ടക്കാർ" എന്ന വാക്കിന് "സദാചാര ബോധമില്ലാത്തവർ " എന്നാണർത്ഥം. ഇതിൽ സ്ത്രീത്വത്തെ അപമാനിക്കലില്ല. മതപണ്ഡിതന്മാർ സദാചാര ബോധത്തെ കുറിച്ച് തന്നെയാണ് പ്രബോധനം നടത്തേണ്ടത്.

മതത്തിന്റെ പ്ലാറ്റ്ഫോം അവകാശപ്പെടുകയും ന്യൂനപക്ഷ ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നവർ ആനുകൂല്യം പറ്റുന്ന മതത്തിൻ്റെ മൂല്യങ്ങളെ അധിക്ഷേപിക്കുന്നത് പരിഹാസ്യമാണ്. മതാധ്യാപനങ്ങൾ പറയുമ്പോൾ ഉൾകൊള്ളാൻ പ്രയാസമുള്ളവർക്ക് ആനുകൂല്യങ്ങൾ തിരിച്ചേൽപ്പിച്ച് വ്യക്തിസ്വാതന്ത്ര്യം എന്ന് പറഞ്ഞ് തോന്നിയപോലെ പ്രവർത്തിക്കാം. ഫെമിനിസത്തിൻ്റേയും ലിബറലിസത്തിൻ്റേയും "മൊമെൻ്റോ "കൈപ്പറ്റി സായൂജ്യമടയുകയും ചെയ്യാം.

പരാധി സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നാണത്രെ! പോലീസ് എടുത്ത കേസ് മതസ്പർദ്ധയുണ്ടാക്കുന്നു, മതവിധ്വേഷം വളർത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ അപരമത വെറുപ്പിൻ്റെ കണിക പോലും ഇല്ലാതെ പോലീസ് കാണിക്കുന്ന താല്പര്യം പ്രതിഷേധാർഹമാണ്.
മതപണ്ഡിതന്മാർ സദാചാര ബോധത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും. ഒരു ചങ്ങലക്കും അതിനെ ബന്ധിപ്പിക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+