കലോത്സവത്തിനിടെ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ച കേസ്; രണ്ട് അധ്യാപകര്‍ ഹൈക്കോടതിയില്‍ കീഴടങ്ങി
കോഴിക്കോട്: കലോത്സവത്തിനിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി. കാരമൂല സ്വദേശി പനയങ്കണ്ടിവീട്ടിൽ ഷാജഹാൻ (44), പൂല്ലാളൂർ പാറന്നൂർ സ്വദേശി കാമ്പ്രവീട്ടിൽ ഷൈജൽ (32) എന്നീ അധ്യാപകരാണ് ഇന്ന് രാവിലെ ഹൈക്കോടതിയില്‍ ഹാജരായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്ത്. 2019 ഓക്ടോബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
തലക്കുളത്തൂരില്‍ നടന്ന ചേവായൂര്‍ സബ് ജില്ലാ കലോത്സവനത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് മത്സരാര്‍ത്ഥിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണച്ചുമതല വനിതാ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയ ആദ്യ കേസുമായിരുന്നു ഇത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച അധ്യപകര്‍ യുട്യൂബ് ചാനല്‍ വഴി പരാതിക്കാരിയെ അപമാനിക്കുന്ന സ്ഥിതിയുണ്ടായി. ഇതേ തുടര്‍ന്ന് പരാതിക്കാരിയായി സ്ത്രീ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്യുന്നത്. ജാമ്യം റദ്ദ് ചെയ്തിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് ഇവര്‍ കോടതിയില്‍ എത്തി കീഴടങ്ങിയത്.












Click it and Unblock the Notifications